Image

ഡാളസില്‍ മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും മേയ് 30 ന്

പി. പി. ചെറിയാന്‍ Published on 25 May, 2015
ഡാളസില്‍ മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും മേയ് 30 ന്
ഗാര്‍ലന്റ് (ഡാളസ്) : കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പും രക്തദാനവും നടക്കുന്നു.മേയ് 30ശനിയാഴ്ച രാവിലെ 9 മുതല്‍ 12വരെയാണ് മെഡിക്കല്‍ ക്യാമ്പ്‌. ഡോ. തോമസ് അലക്‌സാണ്ടര്‍, ഡോ. മറീനാ വെങ്കാലില്‍ എന്നിവര്‍ രോഗികളെ സൗജന്യമായി പരിശോധിച്ചു മരുന്നുകള്‍ കുറിച്ചു നല്‍കും. രക്ത പരിശോധന, കൊളസ്‌ട്രോള്‍ തുടങ്ങിയ പരിശോധനകള്‍ ആവശ്യമെങ്കില്‍ ചെറിയൊരു ഫീസ് അടക്കം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും മുതിര്‍ന്നവര്‍ക്കും മെഡിക്കല്‍ ക്യാംപ് വളരെ പ്രയോജകരമാണ്.

ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന രക്തദാനത്തിന് തയ്യാറുളളവര്‍, തങ്ങളുടെ വിശദ വിവരങ്ങള്‍ മുന്‍ കൂട്ടി നല്‍കേണ്ടതാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്

അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. മെഡിക്കല്‍ ക്യാമ്പിനെ കുറിച്ചുളള വിവരങ്ങള്‍ക്ക് രമ സുരേഷിനെ 469 417 9016 എന്ന നമ്പറില്‍ വിളിച്ചാല്‍ ലഭിക്കും.

ഡാളസില്‍ മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും മേയ് 30 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക