Image

പാദുവായിലെ വിശുദ്ധ അന്തോണീസ്‌ പുണ്യവാളന്‍റ്റെ പത്തൊമ്പതാമത്‌ വാര്‍ഷിക തിരുനാള്‍ ഹ്യൂസ്റ്റണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 May, 2015
പാദുവായിലെ വിശുദ്ധ അന്തോണീസ്‌ പുണ്യവാളന്‍റ്റെ പത്തൊമ്പതാമത്‌ വാര്‍ഷിക തിരുനാള്‍ ഹ്യൂസ്റ്റണില്‍
ഹ്യൂസ്റ്റണ്‍ : അത്ഭുത പ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ്‌ പുണ്യവാളന്റെ പത്തൊമ്പതാമത്‌ വാര്‍ഷിക തിരുനാള്‍ 2015 ജൂണ്‍ 13 ശനിയാഴ്‌ച വൈകുന്നേരം 6.45ന്‌ ഹ്യൂസ്റ്റണിലെ ഷുഗര്‍ ലാന്‍ഡിലുള്ള സെന്‍റ്റ്‌ ലോറന്‍സ്‌ കത്തോലിക്കാ പള്ളിയില്‍ വച്ചു ബഹു. വികാരി ഡ്രൂ വുഡ്‌ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, വിവിധ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്‌. പ്രാര്‍ത്ഥന/ കൊന്ത, ആഘോഷമായ പാട്ടുകുര്‍ബ്ബാന, നൊവേന, ലദീഞ്ഞ്‌, തിരുസ്വരൂപങ്ങളും ദിവ്യകാരുണ്യ പ്രതിഷ്‌ഠയും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്‌.

1997 ഏപ്രില്‍ എട്ടാം തിയതി മുതല്‍ ക്രമമായി സെന്റ്‌ ലോറന്‍സ്‌ പള്ളി ഡിവൈന്‍ മേഴ്‌സി ചാപ്പലില്‍ നടന്നു വരുന്ന അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ നോവേനയിലും വിശുദ്ധ കുര്‍ബ്ബാനയിലും പ്രാര്‍ത്ഥനകളിലും വിവിധ റീത്തുകളിലും വിശ്വാസത്തിലും പെട്ട വളരെയധികം വിശ്വാസികള്‍, പ്രത്യേകിച്ചും കേരളത്തിനു വെളിയില്‍ ജനിച്ചു വളര്‍ന്ന ധാരാളം കുട്ടികളും ചെറുപ്പക്കാരും തദ്ദേശവാസികളും സംബന്ധിച്ചു വരുന്നു. ഈ കാലയളവില്‍, അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധന്റെ മധ്യസ്ഥം വഴിയായി ലഭിച്ച നിരവധിയായ അനുഗ്രഹങ്ങളും അത്ഭുതങ്ങളും സാക്ഷ്യപ്പെടുത്തുക ഉണ്ടായിട്ടുണ്ട്‌. ഈ വിശ്വാസകൂട്ടായ്‌മയില്‍ എന്നും വിശുദ്ധ കുര്‍ബ്ബാനയുടെ മഹത്വവും വിശുദ്ധന്റെ മധ്യസ്ഥം വഴിയായി ഈശോമിശിഹായോടുള്ള ആരാധനയും അര്‍പ്പണവും വിശ്വാസവും പഠിപ്പിക്കുകയും വളര്‍ത്തുകയും ചെയ്‌തു വരുന്നു.

ഈ വര്‍ഷത്തെ പ്രസുദേന്തിമാരായി തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ എം കെ മൈക്കളും മിനി മൈക്കളുമാണ്‌. തിരുന്നാള്‍ കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സംബന്ധിക്കുവാനും വിശുദ്ധ അന്തോണീസിന്‍റ്റെ മധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഫാ. ജയ്‌സണ്‍ തോമസും തിരുന്നാള്‍ പ്രസുദേന്തിമാരും നൊവേന കുടുംബാംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : സെനിത്ത്‌ ലൂക്കോസ്‌ എള്ളങ്കില്‍ (8322823032) / സണ്ണി റ്റോം (8326207417) / sanovena.org
പാദുവായിലെ വിശുദ്ധ അന്തോണീസ്‌ പുണ്യവാളന്‍റ്റെ പത്തൊമ്പതാമത്‌ വാര്‍ഷിക തിരുനാള്‍ ഹ്യൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക