Image

കലാകാരന്മാരുടെ ജീവിതം സംരക്ഷിക്കാന്‍ സമൂഹം തയാറാകണം: കെ. മുരളീധരന്‍ എം.എല്‍.എ

ബഷീര്‍ അഹ്‌മദ്‌ Published on 24 May, 2015
കലാകാരന്മാരുടെ ജീവിതം സംരക്ഷിക്കാന്‍ സമൂഹം തയാറാകണം: കെ. മുരളീധരന്‍ എം.എല്‍.എ
കോഴിക്കോട്‌: അറിയപ്പെടാത്ത എത്രയോ കലാകാരന്മാര്‍ ഇന്ന്‌ ഏറെ കഷ്‌ടപ്പെടുന്നുണ്ട്‌. അവരെ സഹായിക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും അവര്‍ക്ക്‌ സംരക്ഷണം നല്‍കാനും സമൂഹം തയാറാകണമെന്ന്‌ കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോഴിക്കോട്‌ ടൗണ്‍ഹാളില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ കോണ്‍ഗ്രസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ്‌ ബിനോയ്‌ ശങ്കര്‍ അധ്യക്ഷതവഹിച്ചു. സുധീര്‍ കോട്ടയ്‌ക്കല്‍, കെ. പ്രവീണ്‍ കുമാര്‍, പി. സുധാകരന്‍, എന്‍.പി. ബാലകൃഷ്‌ണന്‍, രമ്യ ഹരിദാസ്‌, വിജീഷ്‌ എളങ്കൂര്‍ എന്നിവര്‍ സംസാരിച്ചു.

സാംസ്‌കാരിക സമ്മേളനം നടന്‍ വിനോദ്‌ കോവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്‌ യേശുദാസ്‌, മുരളി കൊമേരി എന്നിവരെ ആദരിച്ചു. സുരേന്ദ്രന്‍ പാലേരി, ശിവദാസ്‌ വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
കലാകാരന്മാരുടെ ജീവിതം സംരക്ഷിക്കാന്‍ സമൂഹം തയാറാകണം: കെ. മുരളീധരന്‍ എം.എല്‍.എ
കെ. മുരളീധരന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യുന്നു.
കലാകാരന്മാരുടെ ജീവിതം സംരക്ഷിക്കാന്‍ സമൂഹം തയാറാകണം: കെ. മുരളീധരന്‍ എം.എല്‍.എ
കെ. മുരളീധരന്‍, കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ വേദിയില്‍ സംഭാഷണത്തില്‍
കലാകാരന്മാരുടെ ജീവിതം സംരക്ഷിക്കാന്‍ സമൂഹം തയാറാകണം: കെ. മുരളീധരന്‍ എം.എല്‍.എ
കെ. മുരളീധരന്‍ എം.എല്‍.എ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുന്നു
കലാകാരന്മാരുടെ ജീവിതം സംരക്ഷിക്കാന്‍ സമൂഹം തയാറാകണം: കെ. മുരളീധരന്‍ എം.എല്‍.എ
സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത നടന്‍ വിനോദ്‌ കോവൂര്‍ വേദിയില്‍ ഗാനം ആലപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക