Image

യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)

Published on 23 May, 2015
യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)
ഹിന്ദുവെന്ന പദം തികച്ചും ആധുനികമാണ്‌. സിന്ധുനദി തടത്തിലെ സംസ്‌ക്കാരമെന്ന അര്‍ത്ഥത്തില്‍ ഭാരതീയ ജനതയെ ഹിന്ദുക്കളെന്ന്‌ വിദേശികളാണ്‌ ആദ്യം വിളിച്ചത്‌. വൈദിക മതങ്ങളെ പ്രധാനമായും ആറു ദാര്‍ശനീക സ്‌കൂളുകളായി അറിയപ്പെടുന്നു. സംഖ്യാ,യോഗാ, ന്യായാ, വൈശേഷികാ, മീമാംസ, വേദാന്താ എന്നിങ്ങനെ വേദിക്ക്‌ പാരമ്പര്യ സിദ്ധാന്തങ്ങളായി വൈദിക സ്‌കൂളുകളെ തരം തിരിച്ചിരിക്കുകയാണ്‌. ബഹുമുഖങ്ങളായ നദികള്‍ നാനാ ദിക്കുകളില്‍നിന്നായി നോക്കെത്താത്ത സമുദ്രത്തില്‍ പതിക്കുന്നപോലെ ഏക ദൈവത്തെ പ്രാപിക്കാനായി പല മാര്‍ഗങ്ങളാണ്‌ ഹൈന്ദവ മതം വിഭാവന ചെയ്‌തിരിക്കുന്നത്‌. അതില്‍ 'യോഗാ' ഒരു വഴിയാണ്‌. ദൈവം നാനാ ജാതി മനുഷ്യരിലും ജീവജാലങ്ങളിലും കുടികൊള്ളുന്നുവെന്ന്‌ ഹൈന്ദവമതം വിശ്വസിക്കുന്നു. മതമോ ജാതിയോ, സ്‌ത്രീ പുരുഷ വ്യത്യാസമോയില്ലാതെ ദൈവത്തിന്റെ ചൈതന്യം എവിടെയും പ്രസരിക്കുന്നുവെന്നും ഓരോരുത്തരുടെയും കര്‍മ്മഫലമനുസരിച്ച്‌ മോക്ഷം ലഭിക്കുന്നുവെന്നും പരമ സത്യത്തില്‍ അലിഞ്ഞു ചേരുന്നുവെന്നും ഹൈന്ദവ മതം വിശ്വസിക്കുന്നു. നീതിയും സത്യവും ധര്‍മ്മവും കൈകൊണ്ടവര്‍ കര്‍മ്മ ഫലങ്ങള്‍ക്കനുസരണമായി പരബ്രഹ്മം പ്രാപിക്കുന്നതായി ഹൈന്ദവ മത സിദ്ധാന്തങ്ങളില്‍ പറയുന്നു. ഹൈന്ദവം ആരെയും രക്ഷിക്കുന്നും വിധിക്കുന്നുമില്ല. എന്നാല്‍ അദ്ധ്യാത്മികതയുടെ അളവു കോലുകള്‍ ജന്മജന്മാന്തരങ്ങളില്‍ക്കൂടി ഒരുവനെ മോക്ഷ പ്രാപ്‌തിയ്‌ക്ക്‌ പ്രാപ്‌തനാക്കുന്നു. യോഗായെ വിലയിരുത്തേണ്ടത്‌ വൈദികകാലം മുതല്‍ പാരമ്പര്യമായി നേടിയ ജ്ഞാന വിജ്ഞാന കോശത്തിലെ ഉള്ളടക്കമനുസരിച്ചായിരിക്കണം.

സംസ്‌കൃതത്തിലെ `യുജു്‌' എന്ന പദത്തില്‍നിന്നുമാണ്‌ 'യോഗാ' എന്ന വാക്കിന്റെ ഉത്ഭവം. ഏകീകരിപ്പിക്കുക, യോജിപ്പിക്കുക എന്നിങ്ങനെ ഈ വാക്കിനര്‍ത്ഥം കല്‌പ്പിക്കാം. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ മനശക്തി എങ്ങനെ പ്രാപിക്കാമെന്നു ഹൈന്ദവ പുരാണങ്ങള്‍ യോഗായെപ്പറ്റി വര്‍ണ്ണിച്ചിരിക്കുന്നു. ക്രിസ്‌തുവിന്‌ നൂറ്റാണ്ടുകള്‍ക്കപ്പുറമെഴുതിയ ഭഗവത്‌ ഗീതയിലും ഭഗവാന്‍ കൃഷ്‌ണന്‍ നാലുതരം യോഗാകളെപ്പറ്റി പറയുന്നുണ്ട്‌. ഭക്തി, ജ്ഞാനം, കര്‍മ്മം, ധ്യാനം എന്നീ യോഗാദികളെയാണ്‌ ഭഗവദ്‌ ഗീതയില്‍ വിവരിച്ചിരിക്കുന്നത്‌. ഹൈന്ദവ പുരാണങ്ങളില്‍ ഈ നാല്‌ സത്‌ഗുണങ്ങള്‍ മോക്ഷ പ്രാപ്‌തിക്ക്‌ അത്യാവിശ്യമെന്നു കരുതുന്നു. യോഗാദികളിലെ നാലെണ്ണത്തില്‍ ഏറ്റവും അറിയപ്പെടുന്നത്‌ 'ധ്യാന യോഗായാണ്‌. മനസിനെ പുഷ്ടിപ്പെടുത്തി വിചാര വികാരങ്ങള്‍ക്കതീതമായി മനസിനെ നിയന്ത്രിക്കുമ്പോള്‍ എകാഗ്ര ചിന്തയില്‍ മാത്രം ലയിക്കുമ്പോള്‍ 'ധ്യാന'യോഗയാകും. ഏകാന്തതയില്‍ ഒരു ഇരിപ്പിടത്തിലിരുന്ന്‌ മനസിനെ പരിശുദ്ധമാക്കാനുള്ള പ്രായോഗിക പരിശീലനമാണ്‌ ധ്യാനയോഗകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ശരീരമൊന്നാകെ നിശ്ചലമാക്കിക്കൊണ്ട്‌ കഴുത്തും തലയും നേരെ പിടിച്ച്‌, അനങ്ങാതെ, കണ്ണുകള്‍ മാറ്റാതെ ഒരേ ദിശയില്‍ക്കൂടി മൂക്കിനെ മാത്രം ദൃഷ്ടി പതിപ്പിച്ചുകൊണ്ട്‌ മനസിനെ സമചിത്തമാക്കാന്‍,ധ്യാനനിരതനാകാന്‍ ഭഗവത്‌ ഗീതയില്‍, ആറാം അധ്യായത്തില്‍ 1213 ശ്ലോകത്തില്‍ കൃഷണ ഭഗവാന്‍ പറയുന്നുണ്ട്‌.

നാല്‌ ദിശകളിലായി യോഗായെ വിവരിക്കുന്നുവെങ്കിലും യോഗാദികള്‍ തമ്മില്‍ പരസ്‌പ്പരം ബന്ധപ്പെട്ടതാണ്‌. ഏതെങ്കിലുമൊന്നില്‍ മുഴുവനായി പഠിക്കുന്നവര്‍ മറ്റു മൂന്നു യോഗ കര്‍മ്മാദികളെയും പ്രായോഗിക തലത്തില്‍ കൊണ്ടുവരേണ്ടതായുണ്ട്‌. സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞിരിക്കുന്നത്‌ 'യോഗായിലെ നാലു സൂത്രങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പ്രാവിണ്യം നേടുന്നവന്‍ അതോടൊപ്പം മറ്റു മൂന്നു യോഗാ മാര്‍ഗങ്ങളും അറിഞ്ഞിരിക്കുമെന്നാണ്‌. ' ബുദ്ധിമാന്‍ യോഗാദികളില്‍ പ്രാവീണ്യം നേടി സ്വയം ആത്മത്തെ കണ്ടെത്തും. നാം നമ്മെത്തന്നെ സ്വയം മനസിലാക്കാനായി യോഗായുടെ നാലു വഴികളും മനസിലാക്കണം. ഏതു മാര്‍ഗങ്ങളില്‍ക്കൂടി സഞ്ചരിച്ചാലും യോഗായെന്നത്‌ ജീവിതകാലം മുഴുവന്‍ അര്‍പ്പിതമനോഭാവത്തോടെ കൈവെടിയാതെ സംരക്ഷിക്കേണ്ട ഒന്നാണ്‌. യോഗായില്‍ വിദ്യ നേടാന്‍ ദൈവഭക്തിയും സ്ഥിരമായ സമ ചിത്തതയോടെയുള്ള പരിശീലനവും ആവശ്യമാണ്‌.

യോഗാ സൂത്രങ്ങളുടെ ആദ്യ രചയിതാവ്‌ ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന 'പതാഞ്ചലി മുനി'യാണെന്ന്‌ വിശ്വസിക്കുന്നു. പതാഞ്ചലി യോഗായില്‍ 195 സൂത്രങ്ങളുണ്ട്‌. പതാഞ്ചലിയെന്ന മുനി ആരെന്നോ ഏതു കാലത്ത്‌ ജീവിച്ചിരുന്നുവെന്നോ കൃത്യമായ ഒരുത്തരം തരുവാന്‍ കഴിയില്ല. പതാഞ്ചലി മുനിയുടെ പേരില്‍ അനേക സംസ്‌കൃത ഗ്രന്ഥങ്ങളും ആയുര്‍വേദ ഗ്രന്ഥങ്ങളുമുണ്ട്‌. കൂടാതെ സംസ്‌കൃത ഭാഷയെ നവീകരിച്ചുകൊണ്ട്‌ ഗ്രാമറു പുസ്‌തകവും എഴുതിയിട്ടുണ്ട്‌. പൗരാണിക കാലത്തിലെ മറ്റനേക പ്രസിദ്ധരായവരെപ്പോലെ പതാഞ്ചലിയെ ചുറ്റിയും ഇതിഹാസ കഥകള്‍ രചിച്ചിരിക്കുന്നതു കാണാം . ആയിരം തലകളുള്ള അനന്ത സര്‍പ്പ സ്വരൂപത്തിന്റെ മുകളില്‍ വിഷ്‌ണു ഭഗവാന്‍ ഇരുന്നരുളുന്നപൊലെ ഭൂമിയിലുള്ളവരെ യോഗാ പഠിപ്പിക്കാന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പതാഞ്ചലിയെന്ന ദേവന്‍ ഒരു കുഞ്ഞു സര്‍പ്പത്തിന്റെ രൂപത്തില്‍ താഴേയ്‌ക്കു പതിച്ചുവെന്ന ഒരു കഥയുമുണ്ട്‌. പതാഞ്ചലി എഴുതിയ ഗ്രന്ഥങ്ങള്‍ സ്വന്തമായി എഴുതിയതെന്നു വിശ്വസിക്കാന്‍ സാധിക്കില്ല. ഗുരുക്കന്മാര്‍ തങ്ങളുടെ രചനകള്‍ സ്വന്തം പേരിലെഴുതാന്‍ ആഗ്രഹിക്കാതെ പ്രസിദ്ധരായ പൂര്‍വിക ഗുരുക്കന്മാരുടെ പേരുകളില്‍ എഴുതുക സാധാരണമായിരുന്നു. പലരു കൂടി സഹകരണത്തോടെ ഗ്രന്ഥങ്ങള്‍ രചിക്കുന്ന സമയം പ്രസിദ്ധരായവരുടെ പേരുകളില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്നതും കീഴ്വഴക്കമായിരിക്കാം.

ബി.സി. 600ല്‍ എഴുതിയതെന്നു വിചാരിക്കുന്ന ശ്വേതവതാര ഉപനിഷത്തില്‍ തീവ്രമായ യോഗായില്‍ മുഴുകിയിരിക്കുന്നവരുടെ പരാമര്‍ശനങ്ങളുണ്ട്‌. ഉപനിഷത്ത്‌ പറയുന്നു, `വായൂ, ഭൂമി, വെള്ളം, അഗ്‌നി, എന്നീ പദാര്‍ത്ഥങ്ങള്‍ കൊണ്ട്‌ ശരീരം സമ്പുഷ്ടമെങ്കില്‍ ആ ശരീരം അഗ്‌നി പോലെ ജ്വലിക്കുന്ന യോഗാകൊണ്ട്‌ നിറഞ്ഞിരിക്കും. രോഗമോ, വാര്‍ദ്ധ്യക്യമോ മരണമോ ആ ശരീരത്തെ കീഴടക്കില്ല. ആരോഗ്യം, ഉണര്‍വ്‌, പൂര്‍ണ്ണമായ ശബ്ദം, ശരീരത്തില്‍ ദുര്‍ഗന്ധം വമിക്കാതിരിക്കുക, എന്നിവകള്‍ യോഗാ അനുഷ്ടിക്കുന്നവര്‍ക്ക്‌ ലഭ്യമാണ്‌ . ഒരു കണ്ണാടി വൃത്തിയാക്കുന്നപോലെ യോഗാസനങ്ങളില്‍ക്കൂടി മനസിനെ പവിത്രമാക്കി ആത്മത്തെ കണ്ടെത്തുന്ന യോഗി സ്വന്തം ശരീരത്തെ നിയന്ത്രണാധീതമാക്കി ദുഖങ്ങളെയും ഇല്ലാതാക്കും. `

വിവേകാനന്ദന്‍ യോഗാസനയെപ്പറ്റി പറഞ്ഞത്‌ ` സൌകര്യപ്രദമായ ഒരു ഇരുപ്പിടം ലഭിച്ചാലേ ശ്വാസോച്ഛാസ വ്യായാമങ്ങള്‍ പ്രായോഗിക തലങ്ങളില്‍ ഫലപ്രദമാവുകയുള്ളൂ. ശരീരത്തിന്റെ അസ്ഥിത്വം ഉണ്ടെന്നുള്ള അനുഭൂതികള്‍ നമ്മില്‍ ഉണ്ടാവരുത്‌. ആരംഭത്തില്‍ യോഗാ അഭ്യസിക്കുന്നവന്റെ ശരീരത്തില്‍ തടസങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടും. എന്നാല്‍ അറിയുക, സ്ഥായിയായ ശരീര ദര്‍ശനത്തെക്കാളുപരിയായി നമ്മുടെ മനസിനെ പരിവര്‍ത്തന വിധേയമാക്കുന്നുവെങ്കില്‍ ശരീരത്തില്‍ ഇന്ദ്രീയാനുഭൂതികള്‍ ഇല്ലാത്തതായ ഒരു സ്ഥിതിവിശേഷം വരും. സ്വന്തം ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍, ഉറച്ച നിശ്ചലാവസ്‌തയില്‍ ശരീരത്തെ പ്രതിഷ്ടിച്ചാല്‍ യോഗാഭ്യാസ വ്യായാമങ്ങള്‍ അടിയുറച്ചതായിരിക്കും. എന്നാല്‍, ശരീരത്തിന്‌ ബാഹ്യമായ തടസങ്ങളുണ്ടായാല്‍ നാഡി വ്യൂഹങ്ങള്‍ തടസപ്പെടും. മനസും അസ്വസ്ഥമായിക്കൊണ്ടിരിക്കും.`

യോഗ ഒരു വ്യായാമം മാത്രമെന്നും മനുഷ്യ ശരീരാവയവങ്ങളെ പ്രത്യേക രീതിയില്‍ വിന്യസിപ്പിക്കുക മാത്രമാണ്‌ ലക്ഷ്യമെന്നുള്ള തെറ്റിധാരണ സാധാരണ ജനങ്ങളിലുണ്ട്‌. ആരോഗ്യപരമായ അനേക ഗുണങ്ങള്‍ യോഗാസനങ്ങള്‍ കൊണ്ട്‌ നമ്മുടെ ശരീരത്തിനു ലഭിക്കാറുണ്ട്‌. രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ കഴിയുന്നു. വാത രോഗങ്ങള്‌ക്കും പുറം വേദനകള്‍ക്കും ഗുണപ്രദമാകും. ശരീരത്തില്‍ ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അടുത്ത കാലത്തെ പഠനത്തില്‍ യോഗാ കൊണ്ട്‌ കുട്ടികളുടെ ക്ലാസ്സിലെ ഗ്രേഡ്‌ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്‌.

ക്രമമായ യോഗാസനങ്ങള്‍ കൊണ്ട്‌ നമ്മുടെ ആരോഗ്യാവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെങ്കിലും യോഗായിലെ പരമമായ ലക്ഷ്യം അതല്ല. ആധുനിക കാലത്തെ യോഗാ ഗുരുക്കളില്‍ സുപ്രധാന രണ്ടു വ്യക്തികളാണ്‌ ശ്രീ ബി .കെ.എസ്‌ അയ്യങ്കാരും പട്ടാബി ജോയിസും. അവരുടെ അഭിപ്രായത്തില്‍ 'യോഗാസനമെന്നാല്‍ വെറും വ്യായാമത്തിനായുള്ളതല്ല. എന്നാലത്‌ ഊര്‍ജത്തിന്റെ ഘടകങ്ങളെ ആവഹിക്കാനുള്ളതാണ്‌.' ശരീരത്തില്‍ ഊര്‍ജത്തെ സമതുലനാവസ്‌തയില്‍ എങ്ങനെ സമാഹരിക്കാം? ഊര്‍ജത്തിന്റെ ഘടകങ്ങളെ നിയന്ത്രിക്കണം. മനസിന്റെ വ്യതിയാനങ്ങളെയും തടയണം. യോഗാദി ഗുണങ്ങളെ തിരിച്ചറിഞ്ഞ്‌ അനുഭവസ്‌തമാക്കണം. നമ്മില്‍ തന്നെ ഒരു സ്വയം ബോധവല്‌ക്കരണം ഉണ്ടാവുകയെന്നതാണ്‌ യോഗായുടെ ലക്ഷ്യം .ശാരീരികമായ അഭ്യാസംകൊണ്ടു മാത്രം യോഗായുടെ സത്ത ലഭിക്കില്ല. യോഗാഭ്യാസം ചെയ്‌തു കുറച്ചു വിയര്‍ത്തതുകൊണ്ടോ നീണ്ട ശ്വാസോച്ഛാസ പ്രക്രിയകള്‍ നടത്തിയതുകൊണ്ടോ പ്രയോജനം നേടില്ല. യോഗായില്‍ ശാരീരിക വ്യായമത്തെക്കാളും ആദ്ധ്യാത്മികതയാണ്‌ പ്രാധാന്യം. സപ്‌ത നാഡികളെ നിയന്ത്രിച്ചുകൊണ്ട്‌ മനസിനെ പരിപാവനമാക്കിയാലെ യോഗായുടെ ഗുണമേന്മ കണ്ടെത്താന്‍ സാധിക്കുള്ളൂ. എങ്കില്‍ 'ഞാനെന്ന' സത്യത്തെ അനുഭവ സമ്പത്താക്കാന്‍ സാധിക്കുമെന്നു പ്രസിദ്ധ യോഗാ ഗുരു നോയ്‌സ്‌ പറയുന്നു.

യോഗ അഭ്യസിക്കുന്ന ഒരുവന്‌ ശരിയായ ഉള്‍കാഴ്‌ച ആവശ്യമാണ്‌. ഗുരുവില്ലാത്ത യോഗാഭ്യാസങ്ങള്‍ തികച്ചും നിരര്‍ത്ഥകവും യോഗായുടെ പരിപാവനമായ മൂല്യങ്ങളെ മനസിലാക്കാത്തതുമാണ്‌. അങ്ങനെയുള്ള യോഗാകള്‍ വെറും വ്യായാമം മാത്രമായിരിക്കും. മില്ല്യന്‍ കണക്കിന്‌ ജനങ്ങള്‍ യോഗാസനങ്ങള്‍ അഭ്യസിക്കുന്നുണ്ടെങ്കിലും വാസ്‌തവത്തില്‍ അത്‌ ഈശ്വര ദര്‍ശനമില്ലാത്ത, യോഗായുടെ സത്തയില്ലാത്ത വെറും അഭ്യാസം മാത്രമെന്ന്‌ ആധികാരികമായി യോഗാ കൈകാര്യം ചെയ്യുന്ന ഗുരുക്കള്‍ അഭിപ്രായപ്പെടുന്നു.

ഹൈന്ദവ തത്ത്വ സംഹിതകളില്‍ ഗുരുവിന്‌ വളരെയധികം പ്രാധാന്യം കല്‌പ്പിച്ചിട്ടുണ്ട്‌. ഒരു ഗുരു തന്റെ ശിക്ഷ്യന്മാരെ പഠിപ്പിക്കേണ്ടത്‌ പാരമ്പര്യത്തിനു വിധേയമായിട്ടായിരിക്കണം. മറിച്ചുള്ള ചിന്താഗതികളില്‍ ഗുരുവിന്‌ യുക്തമെന്നു തോന്നുന്ന പോലെ പഠിപ്പിച്ചാല്‍ അത്‌ 'ഞാന്‍' എന്ന അഹം ഭാവം കൊണ്ടായിരിക്കാം. തങ്ങളുടെ ഗുരുവില്‍ നിന്ന്‌ നേടിയ പാരമ്പര്യമായ അറിവുകള്‍ ശിക്ഷ്യഗണത്തിനു പകര്‍ന്നു കൊടുക്കുമ്പോഴാണ്‌ യോഗായുടെ പരിശുദ്ധി ദൃശ്യമാകുന്നത്‌. പാശ്ചാത്യര്‍ ഗുരുവെന്ന പദമുപയോഗിക്കുന്നത്‌ ഹൈന്ദവ പാരമ്പര്യത്തിന്റെ പരിശുദ്ധിയില്ലാതെയാണ്‌. അജ്ഞതയുടെ അന്ധകാരത്തെ തുടച്ചുമാറ്റി ജ്ഞാനം നല്‌കുന്നയാളാണ്‌ ഗുരു. ഗുരുവെന്നാല്‍ വെറുമൊരു അദ്ധ്യാപകന്‍ മാത്രമായിരിക്കില്ല. ഗുരുക്കന്മാര്‍ ശിക്ഷ്യഗണങ്ങളെ നയിക്കുന്നതോടൊപ്പം അവരുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തികരിക്കാനും തയ്യാറാവണം. ശിക്ഷ്യഗണങ്ങളുടെ ആദ്ധ്യാത്മികതയിലെ ഉള്‍ക്കാഴ്‌ചകള്‍ ഉണര്‍ത്താന്‍ കഴിവുമുണ്ടായിരിക്കണം. ഉപനിഷത്തുകള്‍ പറയുന്നു, 'ഗുരുവെന്നാല്‍ ദൈവമാണ്‌; ഗുരു തന്നെയാണ്‌, ബ്രഹ്മാവും, വിഷ്‌ണുവും, പരമ ശിവനും. ആ ഗുരുവിനെ ഈശ്വരതുല്യമായി നമസ്‌ക്കരിച്ചു നിത്യവും വന്ദിക്കണം. അദ്ദേഹം നമ്മുടെ കണ്മുമ്പിലുള്ള പരബ്രഹ്മമാണ്‌. (വിഷ്‌ വാസര തരം ) ഗുരു ശിക്ഷ്യ ബന്ധത്തിലും ഹൈന്ദവ പുരാണങ്ങള്‍ പ്രാധാന്യം കല്‌പ്പിക്കുന്നുണ്ട്‌. ഹൈന്ദവ ഇതിഹാസ പുരാണമായ മഹാഭാരതം അതിനു തെളിവാണ്‌. ഗുരുവിനെ ആദരിക്കാനും സ്‌നേഹിക്കാനും ഭക്തി പ്രകടിപ്പിക്കാനും അര്‍ജുനനെ മാത്രമല്ല ദുര്യോദനനെയും പഠിപ്പിക്കുന്നുണ്ട്‌.

യോഗയുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ ഗുരു പാരമ്പര്യത്തില്‍ നിന്നും വരുന്ന ഒരു ഗുരുവിന്റെ കീഴില്‍ യോഗാ അഭ്യസിക്കണമെന്നുമുണ്ട്‌. ഗുരുകുല വിദ്യാഭ്യാസ കാലയളവില്‍ ഗുരു തന്റെ ശിക്ഷ്യന്മാരുടെ വഴികാട്ടിയായിരുന്നു. യോഗാദികള്‍ അഭ്യസിപ്പിക്കാന്‍ പരിചയസമ്പന്നനായ ഒരു ഗുരു ആവശ്യമാണെന്നു പഴം പുരാണങ്ങളും ഹതയോഗാ ടെക്‌സ്റ്റുകളും വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ആധുനിക കാലത്ത്‌ ഉപനിഷത്തുക്കള്‍ കല്‌പ്പിക്കുന്ന പ്രകാരം ഒരു ഗുരുവിനെ കണ്ടെത്തുകയെന്നതും എളുപ്പമല്ല. ഒന്നും രണ്ടും ആഴ്‌ചകള്‍ കൊണ്ട്‌ യോഗാ പഠിപ്പിക്കുന്ന സ്‌കൂളുകളും ചിലര്‍ നടത്തുന്നു. അവിടെ പഠിച്ചവര്‍ യോഗാ അദ്ധ്യാപകരായി മാറുന്നതും ഹൈന്ദവ ശാസ്‌ത്രങ്ങള്‍ക്ക്‌ വിരോധാഭാസമാണ്‌. അനേക വര്‍ഷങ്ങള്‍ അര്‍പ്പിത മനോഭാവത്തോടെ യോഗാ പരിശീലിച്ചവര്‍ക്കു മാത്രമേ നല്ല ഗുരുവാകാന്‍ കഴിയുള്ളൂവെന്നു യോഗാഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. പതാഞ്ചലി യോഗാ സൂത്രായില്‍ (114) നിരന്തരമായ യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെ വിവരിക്കുന്നുണ്ട്‌. 'യോഗാ ഒരുവന്‍ ഭക്തിയോടെയും വിശ്വാസത്തോടെയും ഇടവിടാതെ നീണ്ടകാലം പരിശീലിച്ചാലെ സ്ഥായിയായ ആദ്ധ്യാത്മിക പുരോഗതി ലഭ്യമാവുള്ളൂവെന്നു' 'പതാഞ്ചലി' വ്യക്തമാക്കിയിട്ടുണ്ട്‌. ആറു വര്‍ഷം തൊട്ടു പത്തു വര്‍ഷം വരെയെങ്കിലും, പരിശീലനക്കളരിയില്‍ യോഗാ അഭ്യസിച്ചവര്‍ക്കേ നല്ലൊരു യോഗാ ഗുരുവാകാന്‍ സാധിക്കൂ. അഷ്ടാംഗ യോഗായില്‍ ഗുരു പാരമ്പര്യം കര്‍ശനമായി അനുശാസിക്കുന്നു.

യോഗയുടെ പ്രസിദ്ധരായ ഗുരുക്കന്മാര്‍ യോഗാസനങ്ങള്‍ പഠിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിയ്‌ക്കുന്നുണ്ടെങ്കിലും ഒരു രോഗിയ്‌ക്കോ ശരീരത്തില്‍ തീവ്രമായ മുറിവുള്ളവനോ യോഗാ പരിശീലനം കൊണ്ട്‌ നേട്ടങ്ങളുണ്ടാകാന്‍ പോവുന്നില്ല. യോഗാസനങ്ങള്‍ നല്ല പരിജ്ഞാനമുള്ള ഗുരുവില്‍ നിന്ന്‌ പരിശീലിക്കണമെന്ന്‌ യോഗായെ ആധികാരികമായി കൈകാര്യം ചെയ്യുന്നവര്‍ അഭിപ്രായപ്പെടുന്നു. പരിജ്ഞാനമുള്ള ഗുരുക്കള്‍ യോഗായുടെ പവിത്രീകരണത്തിന്‌ ആവശ്യവുമാണ്‌. 'പ്രാണായാമാ' പോലുള്ള ആസനങ്ങള്‍ പഠിക്കാന്‍ ശരീരത്തെ മുഴുവനായും സപ്‌ത നാഡികളെയും പൂര്‍ണ്ണനിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതായുമുണ്ട്‌. എങ്കിലേ ഉപബോധ മനസിനുള്ളിലെ ആത്മത്തെ ഉണര്‍ത്തി അനുഭവ സമ്പത്താക്കാന്‍ സാധിക്കുകയുള്ളൂവെന്നു യോഗികള്‍ വിശ്വസിക്കുന്നു. ലോകത്തിന്റെ പ്രകാശമെന്നത്‌ ആത്മസത്തയെ കണ്ടെത്തുകയാണെന്നും പ്രസിദ്ധരായ യോഗാചാര്യന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
പാരമ്പര്യ യോഗാചിന്തകള്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കുക എളുപ്പമല്ല. കാരണം ഇന്നത്തെ യോഗാസംസ്‌ക്കാരം പാശ്ചാത്യമായി കഴിഞ്ഞിരിക്കുന്നു. യോഗായെ തികച്ചും ഉത്ഭാദന മേഖല പോലെ വ്യവസായിവല്‍ക്കരിച്ചിരിക്കുന്നതായും കാണാം.

മനുഷ്യര്‍ പരസ്‌പരം സ്‌നേഹത്തോടെയും സഹവര്‍ത്തിത്തോടെയും ജീവിക്കാനുതകുന്ന യോഗായെന്ന ശാസ്‌ത്രത്തെ വ്യവസായ സംരംഭമാക്കിയ വഴി അതിന്റെ പരിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആധുനിക കാലത്തെ വിവിധ സംസ്‌ക്കാരങ്ങളില്‍ കാണുന്ന യോഗാകള്‍ യോഗസൂത്രാദി ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ളതല്ല. വൈദിക കാലങ്ങളിലെ പൗരാണിക പുസ്‌തകങ്ങളുടെ അടിസ്ഥാന മൂല്യങ്ങളുള്ളതുമല്ല. ഭക്തിയോ വിശ്വാസമോ അദ്ധ്യാത്മികതയോ വ്യാവസായിക യോഗായില്‍ കാണില്ല. മായം ചേര്‍ത്ത്‌ ഒപ്പിയെടുത്ത യോഗാക്കളരികളാണ്‌ ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്‌. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും യോഗായുടെ പവിത്രതയെപ്പറ്റി വ്യക്തമായി മനസിലാക്കുന്നില്ല. ഇന്ന്‌ അഭ്യസിപ്പിക്കുന്ന ഭൂരിഭാഗം കളരികളിലെ യോഗാ വെറും പാഴായ വ്യായാമം മാത്രമാണ്‌. യോഗായുടെ പുതിയ ഇനങ്ങള്‍ ആരംഭിക്കുകയും പ്രയോജന രഹിതങ്ങളായ അത്തരം യോഗാകള്‍ താമസിയാതെ ഇല്ലാതാവുകയും ചെയ്യുന്നു. ലാഭേച്ഛയോടെയുള്ള യോഗാ പാഠങ്ങള്‍ ഭഗവത്‌ ഗീതയുമായൊ ഉപനിഷത്തുക്കളുമായൊ പൌരാണിക യോഗ സൂത്രാദികളുമായൊ യാതൊരു ബന്ധവും കാണില്ല. ആധുനിക കാലത്തെ വ്യാവസായിക യോഗാ പൂര്‍വിക പിതാക്കന്മാരുടെ പാരമ്പര്യ യോഗായെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധിയില്ലാത്ത കച്ചവട യോഗാ ആദ്ധ്യാത്മിക വീഥിയില്‍നിന്നും വഴുതി മാറി പകരം വ്യവസായിക മുതലാളിമാരുടെ കുത്തകയായി മാറി.

ക്രിസ്‌തുവിനു മുമ്പു മുതല്‍ പരമ്പരാഗതമായി കാത്തു സൂക്ഷിച്ച യോഗായുടെ പവിത്രതയെ നശിപ്പിച്ചുകൊണ്ടുള്ള ആധുനിക യോഗാസന മുറകള്‍ മനുഷ്യ നന്മയ്‌ക്ക്‌ ഗുണപ്രദമായിരിക്കില്ല. യോഗായുടെ പരിശുദ്ധി നിറഞ്ഞ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ദൈവിക വഴിയെ മാത്രം ചിന്തിക്കണമെന്ന്‌ ഉപനിഷത്തുക്കള്‍ ഉരുവിടുന്നു. സര്‍വ്വ കര്‍മ്മങ്ങളിലും സത്യം മുഴങ്ങി കേള്‌ക്കണം. വ്യവസായിക യോഗാകളില്‍ പണത്തോടുള്ള ആസക്തി കാരണം സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‌കുന്നു. അത്തരം യോഗാകള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേയുള്ളൂ. ഹിന്ദുക്കളെ സംബന്ധിച്ച്‌ യോഗാ ഒരു പാരമ്പര്യ സ്വത്താണ്‌. അതിന്റെയര്‍ത്ഥം യോഗായുടെ അവകാശം ഹിന്ദുക്കള്‍ക്ക്‌ മാത്രമെന്നല്ല. യോഗായെന്നുള്ളത്‌ ഒരു മതത്തിന്റെയും രാജ്യത്തിന്റെയും കുത്തകയെന്നു കരുതാനും കഴിയില്ല. ഇത്‌ സനാതന ധര്‍മ്മത്തില്‍ നിന്നും പരിവര്‍ത്തന വിധേയമായി വന്ന വിദ്യയാണ്‌. ജാതി മത വിഭാഗിയതകള്‍ക്കതീതമായി പൂര്‍വിക തലമുറകളില്‍ നിന്നും അണയാതെ കാത്തു സൂക്ഷിച്ച പവിത്രമായ സനാതനത്വത്തില്‍ ഓരോ ഭാരതിയനും തുല്ല്യയവകാശമാണുള്ളത്‌.

പണ്ടു കാലത്ത്‌ രാജ പ്രഭുതികളും പുരോഹിതരും അമ്പല തമ്പുരാക്കന്മാരും യോഗായെ കുത്തകയായി കരുതിയിരുന്നു. പകരം, യോഗായിന്ന്‌ വ്യവസായികളുടെയും കോര്‍പ്പറെറ്റുകളുടെയും നിയന്ത്രണത്തിലേക്ക്‌ വഴുതി മാറുന്നതും കാണാം. ചില ക്രിസ്‌ത്യന്‍ ഗുരുക്കള്‍ പാരമ്പര്യ യോഗായെ ക്രിസ്‌ത്യന്‍ യോഗായെന്നു പേരിട്ടു വിളിക്കാറുണ്ട്‌. യോഗായെന്നുള്ളത്‌ ജൂഡോ ക്രിസ്‌ത്യന്‍ വാക്കല്ല. റോമന്‍ കത്തോലിക്കാ സഭയുടെയോ നവീകരണ സഭകളുടെയോ ഗ്രന്ഥങ്ങളില്‍ യോഗായെപ്പറ്റി പറഞ്ഞിട്ടില്ല. യോഗായെന്ന വാക്ക്‌ 'കിംഗ്‌ വേര്‍ഷന്‍' ബൈബിളിലും ഇല്ല. 'യോഗാ'യെന്നുള്ളത്‌ വേദിക്ക്‌ സംസ്‌ക്കാരത്തില്‍ കടന്നു കൂടിയ സംസ്‌കൃത വാക്കാണ്‌.

ക്രിസ്‌ത്യാനികള്‍ യോഗാ പഠിക്കാന്‍ ഒരുമ്പെടുന്നുവെങ്കില്‍ വേദിക്ക്‌ സംസ്‌ക്കാരത്തിന്റെ അടിത്തറയിലേക്ക്‌ പോകുന്നുവെന്ന്‌ മനസിലാക്കണം. മറിച്ചുള്ള ചിന്തകളില്‍ യോഗാ അഭ്യസിക്കുന്നവര്‍ മാര്‍ക്കറ്റിംഗ്‌ ഗുരുക്കളുടെ മായം ചേര്‍ത്ത യോഗായാണ്‌ പഠിച്ചതെന്നു കരുതിയാല്‍ മതി. പാശ്ചാത്യ ആദ്ധ്യാത്മികതയില്‍ കാണാത്ത പലതും കിഴക്കിന്റെ ആത്മീയ മണ്ഡലങ്ങളില്‍ ഒളിഞ്ഞു കിടക്കുന്നതു കാണാം. ആത്മീയത തേടി കിഴക്കിന്റെ ഉപനിഷത്തുക്കള്‍ ചികയാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവര്‍ ഭാരതത്തില്‍ വന്നെത്താറുണ്ട്‌. കിഴക്കിന്റെ ആദ്ധ്യാത്മികതയില്‍ ആരെയും നിത്യ നരകത്തില്‍ തള്ളിവിടാറില്ല. പാപിയെന്ന്‌ ആരെയും മുദ്ര കുത്തുകയോ, അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയോ ഇല്ല. എന്നാല്‍ യോഗായെന്നുള്ളത്‌ ദൈവവുമായി സല്ലപിക്കാനുള്ള ഒരു പ്രായോഗിക വഴിയാണ്‌. 'ഞാന്‍ വഴിയും സത്യവുമെന്ന്‌ ' യേശു പറഞ്ഞതുപോലെ യോഗാദികളും ഈശ്വരനില്‍ ലയിക്കാന്‍ ഹൈന്ദവ വിശ്വാസത്തിലെ മറ്റൊരു വഴിയാണ്‌. യേശു മാത്രമേ ദൈവത്തിങ്കലേയ്‌ക്കുള്ള വഴിയെന്നു ചിന്തിക്കുന്നവര്‍ക്ക്‌ യോഗായുടെ ആന്തരികാര്‍ത്ഥം മനസിലാക്കാന്‍ സാധിക്കില്ല. മത മൗലിക ക്രിസ്‌ത്യന്‍ ചിന്തകളില്‍ ആദ്ധ്യാത്മികതയുടെ ഉത്തരം വചനങ്ങളില്‍ മാത്രം ഒതുങ്ങി നില്‌ക്കുന്നു. മതപുരോഹിതരുടെ വാക്കുകളില്‍ അടിമപ്പെട്ടും കിടക്കുന്നു. സത്യമായ യോഗായിലെ അഭ്യാസങ്ങള്‍ ക്രിസ്‌ത്യാനികളുടെ ചിന്തകളെയും സനാതന തത്ത്വത്തിലേക്ക്‌ വഴി തിരിച്ചു വിടും. യോഗാ അഭ്യസിക്കുന്നവര്‍ ക്രിസ്‌ത്യന്‍ പാരമ്പര്യം പരിത്യജിക്കണമെന്നില്ല. യോഗായെ സ്വീകരിക്കുന്ന മൂലം ഭാരതീയ സംസ്‌ക്കാരത്തെ ഉള്‍ക്കൊള്ളാനുള്ള ആന്തരിക ജ്ഞാനം ക്രിസ്‌ത്യാനികളിലും ഉണ്ടാവുകയാണ്‌. ഭാരതവും, രാജ്യത്തിലെ സ്‌നേഹമുള്ള ജനങ്ങളും രാജാക്കന്മാരും എല്ലാക്കാലത്തും വിദേശ സംസ്‌ക്കാരത്തെ സ്വീകരിച്ചിട്ടേയുള്ളൂ. പടിഞ്ഞാറേ സഹോദരരെ ആദരപൂര്‍വമേ കണ്ടിട്ടുള്ളൂ. പകരം സംഭവിച്ചത്‌ പടിഞ്ഞാറുള്ളവര്‍ അമ്പലങ്ങളടിച്ചു തകര്‍ത്തു. ഭാരത സംസ്‌ക്കാരത്തെ നശിപ്പിക്കാനെ പുറത്തുനിന്നുള്ളവര്‍ ശ്രമിച്ചിട്ടുള്ളൂ. മതത്തിന്റെ പേരില്‍ കുടുംബങ്ങളെ തല്ലിപ്പിച്ച്‌ പല വിഭാഗങ്ങളാക്കി. ഒരുവന്റെ യോഗായിലെക്കുള്ള വരവുവഴി വേദിക്ക്‌ തത്ത്വങ്ങളിലേയ്‌ക്ക്‌ എത്തുകയാണ്‌. യോഗാ, ഹിന്ദു മതത്തിന്റെ ഭാഗമായി തീര്‍ന്നെങ്കില്‍ യോഗാ പരിശീലിക്കുന്നവര്‍ ഹിന്ദുവാകണമെന്നില്ല. പക്ഷെ, ചരിത്രത്തിലേക്ക്‌ തിരിഞ്ഞു നോക്കുന്നവര്‍ യോഗായുടെ ആരംഭം സനാതന തത്ത്വങ്ങളില്‍നിന്ന്‌ ഉത്ഭവിച്ചതാണെന്നു മനസിലാക്കുകയും ചെയ്യും.
യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
vargeeyan 2015-05-23 19:22:45
ക്രിസ്ത്യാനിക്കിട്ട് ഒന്നു കൊട്ടാന്‍ പടന്നമാക്കല്‍ മറന്നിട്ടില്ല. ക്രിസ്തു ആണു ഏക മാര്‍ഗം എന്നാണു ക്രിസ്തു തന്നെ പഠിപ്പിച്ചത്. അതു മാറ്റാന്‍ ആര്‍ക്കാണു അധികാരം? അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കാം. മാമ്മൊദീസ മുങ്ങിയാലും ഇല്ലെങ്കിലും നീതിയിലും നന്മയിലും ജീവിക്കുന്നവര്‍ ക്രിസ്തു മാര്‍ഗം തന്നെയാവും പിന്തുടരുന്നത്
പക്ഷെ യോഗ ക്രിസ്തു മതത്തിനു പറ്റിയതല്ല. അതു നല്ല വ്യായാമ മുറ ആയി സ്വീകരിക്കാം. അതില്‍ ആത്മീയത ഉണ്ടെന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. യോഗ ചെയ്തു പ്രാര്‍ഥന നടത്തുന്നത് നല്ലതായിരിക്കാം.
ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് മോക്ഷം കിട്ടുന്നത് ദൈവ ക്രുപ കൊണ്ടാനെന്നാണു. നാമ്മുടെ യോഗ്യതയോ പ്രവര്‍ത്തിയോ കൊണ്ടല്ല. ഒന്നും ചെയ്യാതെ യോഗയും ചെയ്തിരുന്നാല്‍ മോക്ഷം ലഭിക്കുമോ? യോഗ എന്ന വില കൊടുത്ത് വാങ്ങാവുന്നതാണോ മോക്ഷ പ്രാപ്തി?
thinker 2015-05-24 05:44:53

യോഗ ഒരു ഹൈന്ദവ തന്ത്രം!

http://www.manovaonline.com/newscontent.php?id=149

വായനക്കാരൻ 2015-05-24 06:25:44
ആത്മീയതയുടെ യഥാർത്ഥ അർത്ഥം എന്താണന്നു മനസ്സിലാക്കിയശേഷം ലേഖനം ഒന്നുകൂടി വായിച്ചാൽ vargeeyanന് എല്ലാം മനസ്സിലാകും.
andrew 2015-05-24 10:47:01

HINDUISM


Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmo-theism, micro-theism; Jainism,Buddhism and even Indian Christianity & Islam are part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism. Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent.

The literature of Hinduism is so vast a human many need several lives to read them. All the scholars of Hinduism were never able to learn even a small fraction of Hinduism.

So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. The temple Hinduism is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books. You cannot identify the deeds of any devote to his religion. A cunning devote { not a true one} will always try to associate his deeds to the religion and the god of that religion. That was one of the major draw backs of all religion. '' In the name of god”- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined.

Religion and the deeds of the devotee must be seen separate. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India; things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive.

Yoga is practiced everywhere nowadays. Yes its origin is from India. There is no Hinduism as westerners see as Hinduism. They have only a narrow concept of Hinduism. Anyone can practice Yoga as a physical as well as mental exercise.

George 2015-05-24 15:06:09
നല്ല ഒരു ലേഖനം. അതോടൊപ്പം ശ്രീ അന്ദ്രുസിന്റെ പ്രതികരനനവും വളരെ വിജ്ഞാനപ്രദം. Thinker എന്ന നാമ ധാരി പറയുന്ന മനോവ ഓണ്‍ലൈൻ എന്ന പ്രസ്ഥാനം ഒരു തീവ്ര ക്രിസ്ത്യൻ പ്രസിത്തീകരണം ആണ്  എന്ന് തോന്നുന്നു. അത് പിന്തുടരുന്നവർ ജോസഫ് പടന്നമകാന്റെ ലേഖനം മനസ്സിലാവാൻ സാധ്യത ഇല്ല.
Tom abraham 2015-05-25 13:37:21
We are not living in the age of Patanjali but in a postmodern culture with advancing knowledge in biochemistry, molecules, anatomy, physiology, psychology. We don't have the whole day to practise the yoga they recommended. You and I have to work hard and earn our bread and butter. Simply , we cannot be yogis and feed our children. So, practical minded people in the West and East just accommodate the yoga they can afford. Transcending is not our motive but better physical and mental discipline. Yoga is just a tool, with other tools as well
Johnson Vettukattil 2022-09-21 05:21:08
യേശുവിനെ ഏകരക്ഷനായി ബൈബിൾ പഠിപ്പിക്കുന്നതുകൊണ്ടു യോഗയും ആയി ക്രൈസ്തവ വിശ്വാസം പൊരുത്തെപെടുകയില്ല. ഈ വാദം ശരിയാണോ? യേശുവിനെ ശരിക്കും മനസ്സിലാക്കാത്തതിന്റെ ഫലമല്ലേ അത്. ഞാൻ മനസ്സിലാക്കിയതിൽ ഒതുങ്ങുന്നവനാണ് യേശുവും ദൈവവും എന്ന അഹം ഉള്ളതു കൊണ്ടേല്ലേ അത്തരം ചിന്ത. ഞാനോ എന്നെ ഇതു പഠിപ്പിച്ചെെ ക്രിസ്ത പാരമ്പര്യത്തിനും ഉപരിയാണ് ദൈവം. യേശു പറഞ്ഞു കാണാതെ പോയ ഒരാടിനെ തേടി ഇറങ്ങിയത് 99 ആടിനേയും ഉപേക്ഷിച്ചു കൊണ്ടാണ്. അതായത് ക്രൈസ്തവസമൂഹം എന്ന ഒരു ആട്ടിൻ പറ്റെത്തെ ബാക്കി യുള്ള വയോടു ചേർന്നു വരും. അപ്പോഴാണ് ഒരു തൊഴുത്തും ഒരു ഇടയനും ആകു. കൈവല്യപാദം 23 വായിച്ചു നോക്കു. ഗുരുവിന്റെ ലക്ഷണം. അതു ശ്രദ്ധിക്കുക. അതു തന്നെ ബൈബിളിലെ ക്രിസ്തു .
Ninan Mathullah 2022-09-22 11:17:40
Looks like the author is confused about Yoga. It is not right to criticize a dead person except for already published information as he/she can't comeback and defend. I remember Joseph Padannamackal's history related article but not much of religious articles. The Yoga described in Bhagavad Gita and mentioned at the beginning of the article is entirely different from the Hatha Yoga described towards the end of the article. It is more of a spiritual exercise rather than a physical exercise. I was wondering why any of the Hindus from 'emalayalee' readers didn't correct or commented on it. Is it that they are also confused? Hinduism as a religion is an amalgamation of different faiths. This is true about most religions as one religion gives way to another religion. We can see some of the Pagan practices of pre-Islam in its practices such as cutting goat, Moon worship and worshipping the black stone in Mecca. We can't blame Joseph Padannamackal of confusion as even the teachers of Hinduism now don't know what Hinduism is. They mostly sees only the tip of the iceberg. Most Hindus practice only different aspects of Hinduism. Most people can blink after listening to a course on Hinduism. It is similar to asking who is Sitha of Rama after listening to the whole of Ramayana story. Christian and Muslims and Buddhists also understand their religion differently. Some consider Buddha God while others not. Islamic extremist understand Quran different from other believers. Christians also believe the faith differently, otherwise we won't see all these different churches here. It is not right for politicians and religious leaders to divide people based on religion. Usually it comes from self interest and pride. Appreciate the comment by Johnson Vettukattil. Such individuals need to write to educate readers. I wonder if any of the religious or political leaders of Hinduism really understand what Hinduism is as Krishna says a true Hindu has no enemies. What we see in India now is religious persecution in the self interest of its leaders.
Need for warfare . 2022-09-22 15:44:41
Apologies - not meaning to argue over words , yet to hear the 'lie ' as to how a ' true Hindu has no enemies ... our Lord came to destroy the works of the enemy - who comes to lie, steal , kill and destroy .. true , we do not see persons as the enemy , instead see them with compassion in need of help and deliverance ...there are enough concerns about yoga , astrology etc : - as the sedutive / unfaithful desire to use powers of fallen spirits who come to destroy faith and fidelity , may be in a subtle manner ..thus , its effects may be immesurable in this world - with values based on foundational differences such as on reincarnation .. its damage too , such as more of a spirit of worldliness ..lukewarmness ..one exorcist recommends saying a Hail Mary , as an antidote against every unsettling thought .. how much more powerful and effctive same can be for many others too , along with living in holiness ..
Sudhir Panikkaveetil 2022-09-22 15:03:18
മനുഷ്യർക്ക് യാതൊരു ഗുണവും ചെയ്യാത്ത എന്നാൽ വളരെ ദ്രോഹം ചെയ്യുന്ന മതങ്ങളെയും മതവിശ്വാസങ്ങളെയും, മതം സൃഷ്ടിച്ച ദൈവത്തെയും കുറിച്ചുള്ള എഴുത്തുകൾ ഇ മലയാളി പ്രസിദ്ധീകരിക്കരുതെന്നു ഒരു അപേക്ഷയുണ്ട്. ഇക്കാര്യത്തിൽ എന്നോട് യോജിക്കുന്നവരും പത്രാധിപരോട് അപേക്ഷിക്കുക,
വിദ്യാധരൻ 2022-09-22 15:26:30
മരണം ജീവിതത്തെ അവസാനിപ്പിക്കുന്നു പക്ഷെ ഓർമ്മകളെ അവസാനിപ്പിക്കുന്നില്ല. എല്ലാവിധ തർക്കങ്ങളിൽ നിന്നും അഹന്തയിൽ നിന്നും മോചിക്കപ്പെട്ടു ഓർമ്മയായി അവശേഷിച്ചിരിക്കുന്ന ജോസഫ് പടന്നമാക്കലിനെ അനുസ്മരിച്ചു കൊണ്ട് ശ്രീ ഓഷോയുടെ , 'യോഗയുടെ പാത' എന്ന ഗ്രന്ഥത്തിലെ ഒരു ഉദ്ധരണി ഇവിടെ ചേർക്കുന്നു . "യോഗയെന്നാൽ മനോവ്യാപാരങ്ങളുടെ നിവൃത്തിയാണ് " യോഗയെക്കുറിച്ചുള്ള ഏറ്റവും നല്ല നിർവ്വചനം ഇതാണ് ,,, മനസ്സിന്റെയും ദിവ്യതയുടേയും കൂടിച്ചേരലാണ് യോഗ എന്ന് ചിലർ പറയുന്നു യോഗയെന്നാൽ യോജിക്കുക കൂടിച്ചേരുക എന്നാണർത്ഥം . ചിലർ പറയുന്നു അഹന്തയെ കൈവെടിയിലാണ് യോഗയെന്ന്; അഹന്തയാണ് പ്രതിബന്ധം ; അഹന്തയെ കൈവെടിയുന്ന നിമിഷം നിങ്ങൾ ദിവ്യതയുമായി ഒത്തു ചേരുന്നു. നിങ്ങൾ പണ്ടേ ഒത്തു ചേർന്നിരിക്കുന്നു. അഹന്തയൊന്നുകൊണ്ടുമാത്രമാണ് നിങ്ങൾ വേര്പെട്ടിരിക്കുന്നത് എന്ന് തോന്നിച്ചത്. ഭാഷ്യങ്ങൾ പലതുണ്ട് .... എന്നാൽ പതഞ്ജലിയുടേതാണ് ഏറ്റവും ശാസ്ത്രീയം . അദ്ദേഹം പറയുന്നു; യോഗയെന്നാൽ മനോവ്യാപാരങ്ങളെ തടഞ്ഞു നിർത്തലാണ് " മൃതനായ ഒരാൾ ' ആശയകുഴപ്പിത്തിലാണ് ' എന്ന് പറയുമ്പോൾ ദിവ്യതവുമായി കൂടിച്ചേരാൻ വിമര്ശകന് അഹന്ത തടസ്സമായി നിൽക്കുന്നു. 'അഹന്തയെ കൈവെടിയുന്ന നിമിഷം നിങ്ങൾ ദിവ്യതയുമായി ഒത്തു ചേരുന്നു'. വിദ്യാധരൻ
നിരീശ്വരൻ 2022-09-22 16:48:14
നിങ്ങളോ ഞാനോ എതിർത്താൽ അവസാനിക്കുന്ന ഒന്നല്ല മതം . അതുകൊണ്ട് ഇമലയാളി ഇത്തരം ലേഖനങ്ങൾ പ്രസിദ്ധികരിക്കാതിരുന്നിട്ട് എന്ത് പ്രയോചനം? അവർ അവരുടെ പത്ര ധർമ്മം നിർവഹിക്കട്ടെ . മത തീവ്രവാദികൾക്കിട്ട് ഇടയ്ക്ക് ഒരു കൊട്ടു കൊടുക്കാൻ നമ്മൾക്കും അവസരം കിട്ടുമല്ലോ. ഇനി ഞാൻ കാര്യത്തിലേക്ക് കടക്കാം. ഈ മതത്തിന്റ പിന്നാലെ പോകുന്നവരിൽ തൊണ്ണൂറ്റി എട്ടു ശതമാനം പമ്പര വിഡ്ഢികളാണ് . രണ്ടു ശതമാനം ബുദ്ധിജീവികളാണ്. ഈ രണ്ടു ശതമാനത്തിൽ പെട്ടവരാണ് നിങ്ങളും ഞാനും പുരോഹിത വർഗ്ഗം. ഇതിൽ 1% വിയർപ്പോടെ ആഹാരം കഴിക്കാത്ത പുരോഹിത വർഗ്ഗമാണ്. കിട്ടിയിരിക്കുന്ന അറിവ് മനുഷ്യജാതിയുടെ ആകമാനമുള്ള പുരഗോമാനത്തിനും ഉപയോഗിക്കാം അതുപോലെ കൊള്ളയടിച്ചു ജീവിക്കാനും ഉപയോഗിക്കാം. ഈ ഒരു ശതമാനം പുരോഹിതവർഗ്ഗത്തിന്റ ശക്തി എന്ന് പറയുന്നത്, 90 % ത്തിന്റെ രക്തം വലിച്ചു കുടിച്ച് കുടിച്ചു ചീർത്തു വരും. അവന്റെ കയ്യിൽ കമണ്ഡുലു, അംശവടി, രുദ്രാക്ഷ മാല, കാവി വസ്ത്രം, ചിലപ്പോൾ നൂലു ബന്ധം ഇല്ലാതെ നടക്കുക, (ചില സ്ത്രീകൾ ഈ സമയത്ത് പോയി അവരുടെ ലിംഗത്തെ തൊട്ടു പൂജിക്കും. കാരണം സ്വന്ത ഭർത്താവ് വെള്ളം അടിച്ചു ഉറങ്ങുമ്പോഴാണ് ഇവ ഈ പരിശുദ്ധതത്മാക്കൾ കുട്ടി നിർമ്മാണത്തിന് ഓടുപൊളിച്ചിറങ്ങുന്നത് . പാവം ഫ്രാങ്കോയെ എല്ലാവരും വല്ലാതെ തെറ്റുധരിച്ചു -ഒരു യേശുവിന് വീണ്ടും ജനിക്കാനുള്ള അവസരം . ആ കന്യക -സ്ത്രീ വെറുതെ കളഞ്ഞു - ഒരു പക്ഷെ ഒരു ക്രൂശു മരണം കൂടി ഇനിയും കാണണ്ടല്ലോ എന്ന് വച്ചായിരിക്കും) അപ്പോൾ പറഞ്ഞു വന്നത് 99 % വിഡ്ഢികളും + 1 % പുരോഹിത വർഗ്ഗവും ചേർന്നാണ് ഈ ലോകം ഭരിക്കുന്നുത് . ഈ 1 % പുരോഹിത വർഗ്ഗത്തിൽ 1/ 2 % രാഷ്ട്രീയക്കാർ ഒളിഞ്ഞിരിപ്പുണ്ട് (കള്ളന് കഞ്ഞി വച്ചവന്മാർ ) അപ്പോൾ ബുദ്ധിമാനായ താങ്കൾക്ക് ഒന്ന് രണ്ടു മാർഗ്ഗങ്ങൾ ഉണ്ട് 1.) പുരോഹിതവർഗ്ഗത്തോടും രാഷ്ട്രീയക്കാരോടും ചേർന്ന് 99 % വിഡ്ഢികളെ കൊള്ളയടിച്ചു ജീവിക്കുക 2 ) അല്ലെങ്കിൽ ഇവിടെ ഒരു മാറ്റം വരുത്തണം എന്നദൃഡ നിശ്ച്ചയത്തോടെ, 99 % വിഡ്ഢികൾക്ക് അറിവിന്റെ വെളിച്ചം പറന്ന് , അഞ്ജതയുമായി ഏറ്റുമുട്ടി , ക്രൂശിക്കപ്പെടുകയോ, വെടിയേറ്റ് മരിക്കുകയോ ചെയ്യുക . പക്ഷെ നിങ്ങൾ ജീവിച്ചാലും മരിക്കും മരിച്ചാലും ജീവിക്കും .
Ninan Mathullah 2022-09-23 17:38:42
‘മനുഷ്യർക്ക് യാതൊരു ഗുണവും ചെയ്യാത്ത എന്നാൽ വളരെ ദ്രോഹം ചെയ്യുന്ന മതങ്ങളെയും മതവിശ്വാസങ്ങളെയും, മതം സൃഷ്ടിച്ച ദൈവത്തെയും കുറിച്ചുള്ള എഴുത്തുകൾ ഇ മലയാളി പ്രസിദ്ധീകരിക്കരുതെന്നു ഒരു അപേക്ഷയുണ്ട്’. This is a quote from Mr. Sudhir’s comment. Mr. Sudhir is a friend of mine. So, what I write is not personal but about ideas. There are billions that find comfort in religion as the vast majority of people on this earth are believers in God and one of the religions. Atheists are a minority here except for a couple of countries. So when one call something useless, is it from pride that what the person believes is the only truth? I request editor not to publish such misleading comments that are not supported by facts or statistics. Besides I have seen many articles by Mr. Sudhir supporting Hindu religious writings like Ramayana. Such comments can be confusing to readers.
നിരീശ്വരൻ 2022-09-24 01:35:35
സുധീർ പണിക്കവീട്ടിൽ പറഞ്ഞതിനോട് 100 % യോജിക്കുന്നു .എന്ത് പ്രയോചനമാണ് മതത്തെ കൊണ്ടുള്ളത് ? മതംകൊണ്ട് ഉപജീവനം കഴിക്കുന്നവർ ഉണ്ടെന്നുള്ളത് സത്യമാണ് . എന്നാൽ ബൈബിളിൽ പറയുന്നത് പോലെ വിയർപ്പോടെ അപ്പം കഴിക്കാത്തവരാണിവർ. വെള്ളിയാഴ്ച തുടങ്ങും വാചകമടി. അമ്പലങ്ങളങ്ങളിൽ ആണെങ്കിൽ കാലത്തെ തുടങ്ങും ശബ്ദകോലാഹലം, മൈക്ക് വച്ച് ഓം കൗസല്യ സുപ്രഭാതം പിന്നെ വാങ്ക് വിളി .ഇവരെല്ലാം പ്രൊമോട്ട് ചെയ്യുന്ന ഒന്നുണ്ട് . ജോലി ചെയ്യാതെ എങ്ങനെ ജീവിക്കാം എന്ന് . ഈ മനോഹര ഭൂമിയിൽ ജോലി ചെയ്തു ജീവിക്കാനുള്ള എല്ലാം മാർഗ്ഗം ഉണ്ടായിട്ടും, സ്വർഗ്ഗം എന്നൊരു സ്ഥലം ഉണ്ട് അവിടെ വെറുതെ ഇരുന്ന് അൺഎമ്പ്ലോയെമെൻറ് മേടിച്ചു സുഖിക്കാം എന്നാണ്. പിന്നെ യാതൊരു ഉത്തരവാദിത്വവും എടുക്കണ്ട മാലാഖമാർ പ്രസവിക്കില്ലല്ലോ . യാതൊരു ഉത്തരവാദിത്വയുമില്ല അതായത് മത നേതാക്കൾ ഇവിടെ സുഖിക്കും വിഡ്ഢികളായ പിൻഗാമികൾ അവിടെ സുഖിക്കും . ചിലർ വാദിക്കും ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം ആതുര ശാലകളും ഉണ്ടാകാൻ കാരണം അവരാണെന്ന് . എന്നാൽ ലോകത്തിലെ ഏറ്റവും കുറവ് ശമ്പളം കിട്ടുന്ന നഴ്‌സ്മാർ ഇന്ത്യയിലും പ്രത്യകിച്ച് കേരളത്തിലുമാണ്. കാരുന്യത്തിന്റെയും സ്നേഹത്തിന്റെയും ഡോതന്മാരായ മതങ്ങളാണ് ഈ ചൂഷണം നടത്തുന്നത്. ഉപദേശം . ടിവി തുറന്നാൽ തുടങ്ങും ഉപദേശം . ഒരു വലിപ്പടിക്കുന്ന കാപ്പിയുടുപ്പിട്ട ഉടായിപ്പ് അച്ഛനുണ്ട് . ഇവനൊക്കെ അടിക്കുന്ന വളിപ്പ് കേൾക്കാൻ വഴിതുറന്നിരിക്കുന്ന മത അത്യമത്വത്തിന്റെ ചങ്ങലകളിൽ പൂട്ടപ്പെട്ട കുറെ അടിമകൾ ഉണ്ട് . ഇവനൊക്കെ വാസികമടിക്കുന്ന കണ്ടാൽ വ്യജ ഡോക്ടറേറ്റ് ഡിഗ്രി എടുത്തു എന്നെപ്പോലെയും സുധീർ പണിക്കവീട്ടിലിനെപ്പോലെയുള്ളവരുടെയും . അന്തർയോസിനെപ്പോലെയുള്ളവരുടെയും മനശ്ശാസ്ത്രം പഠിക്കാൻ ശ്രമിക്കുന്നവരെപ്പോലെയാണ്. എല്ലാത്തിനേം മുക്കാലിൽ കെട്ടിയടിക്കണം ' എന്തായാലും കുറച്ചു കാശ് കയ്യിൽ വന്നു കഴിഞ്ഞാൽ പിന്നെ ചിലർക്ക് ജ്ഞാനം കൂടും . തട്ടിപ്പിന്റെ മകുടാകൂടങ്ങൾ . ഇവന്റെ ഒക്കെ ആത്മാവ് ത്രിശങ്കു സ്വർഗ്ഗത്തിൽ ഗതികിട്ടി ആത്മാക്കളായി ചുറ്റി തിരിയും . അന്ന് സ്വർഗ്ഗ സിംഹാസനത്തിൽ ഇരുന്നു ഞാൻ പൊട്ടി ചിരിക്കും .
Ninan Mathullah 2022-09-24 21:32:12
As said before most people on this earth find comfort in religion as most are believers in God. When they go through trouble they pray to God and they find solace. Some comment writers here continuously harp on the idea that religion is created by man as if they don't like anything created by man. Even the shirt they wear is created by man. If they don't like anything created by man better not to wear any of it and just walk around naked, or use some leaves or sheep skin to cover nakedness as it is not manmade. How about all the other man made things they use like phone car etc. If so, what is wrong if religion created by man and it is useful to many? If religion is created by man, is it not childish to insist that others like only what you like and hate what you hate? Truth is that religion is not created by man! Everything else we use in everyday life, other than natural resources are created by man. Basis for the argument that religion is made by man is the songs by Vayalar Ramavarma. Vayalar is a poet born and brought up in a remote village in Kerala. What he says is the universal truth? Based on my knowledge and understanding religion is from God and not from man. Each religion is a covenant God made with the corresponding culture through prophets, Muni or Nabi sent by God. Thus Jewish religion was a covenant God made through Prophet Moses on Mount Sinai with the people of Israel. New Testament is a covenant God made with Christians through Jesus. Islam is a covenant God made with Muslims through prophet Muhammad. Vedas of India and Bhagavad Gita are covenants God made with Hindus through Munis. These books are considered 'Shruthi' by Hindu devotees in the sense that it was heard directly from God. Munis used to meditate in Himalayas and God used to appear to them according to tradition. Buddha received the covenant from God when he was enlightened in meditation. Many tried to create religion but failed. Only religion sent by God survived here. Those who are here for propaganda, they again and again 'vilichu koovum' -- "religion made by man". Tomorrow also they will repeat it as their goal is propaganda and they have a thick skin as they do it anonymous most of the time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക