Image

ചികിത്സാ നൈപുണ്യത്തിന്‌ ആദരം; കൈരളി ഡോക്ടേഴ്‌സ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

Published on 23 May, 2015
ചികിത്സാ നൈപുണ്യത്തിന്‌ ആദരം; കൈരളി ഡോക്ടേഴ്‌സ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
കോഴിക്കോട്‌: ആതുര സേവന രംഗത്ത്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്ന മികച്ച ഡോക്ടര്‍മാര്‍ക്കുള്ള കൈരളിപീപ്പിള്‍ ഡോക്ടേഴ്‌സ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. കോഴിക്കോട്‌ കടവ്‌ റിസോര്‍ടില്‍ നടന്ന ചടങ്ങില്‍ കൈരളി ടി.വി ചെയര്‍മാന്‍ മമ്മൂട്ടിയാണ്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്‌. ഡോ. വി.പി ഗംഗാധരന്‍, ഡോ. ഡോ. എസ്‌.എസ്‌ സന്തോഷ്‌ കുമാര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വിദേശത്തായിരുന്ന ഡോ.എം.ആര്‍ രാജഗോപാലിന്‌ പകരം അദ്ദേഹത്തോടൊപ്പം പാലിയേറ്റീവ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അശോക്‌ കുമാറാണ്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

ഒരിക്കല്‍ ചികിത്സിച്ച രോഗിയുടെ മുഖത്ത്‌ ആജീവനാന്തം ഒരു പുഞ്ചിരി വിടര്‍ത്താന്‍ കഴിഞ്ഞാല്‍ അതാണ്‌ ഒരു ഡോക്ടര്‍ക്ക്‌ ലഭിക്കുന്ന ഏറ്റവും പുരസ്‌കാരമെന്ന്‌ ഡോ. വി.പി ഗംഗാധരന്‍ പറഞ്ഞു. അങ്ങനെ സാധിച്ചാല്‍ ഡോക്ടറും ഒരു കലാകാരനാണെന്ന്‌ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ ആരും അറിയാതെ കിടന്ന തന്റെ കലാപരമായ കഴിവ്‌ അദ്ദേഹം സദസ്സിനായി കാഴ്‌ചവച്ചു. മൗത്ത്‌ ഓര്‍ഗന്‍ വായിച്ചാണ്‌ തന്റെ കലാവൈഭവം അദ്ദേഹം തെളിയിച്ചത്‌. അവാര്‍ഡ്‌ നേപ്പാളിലെ ദുരന്ത ബാധിതര്‍ക്ക്‌ സമര്‍പിക്കുന്നതയി ഡോ. എസ്‌. എസ്‌ സന്തോഷ്‌ കുമാര്‍ പറഞ്ഞു. അവാര്‍ഡ്‌ തുക നേപ്പാളിലെ ഭൂകമ്പ ബാധിതര്‍ക്ക്‌ കൈമാറും. രാജ്യത്ത്‌ നിരവധി പേര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലോപ്പതി വൈദ്യചികിത്സാ രംഗത്തെ അനുപമ സേവനത്തിനാണ്‌ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്‌. അര്‍ബുദരോഗ ചികിത്സാ രംഗത്ത്‌ വേറിട്ട വ്യക്തിത്വമായ ഡോ. വി.പി ഗംഗാധരന്‍, അര്‍ബുദം പ്രതീക്ഷകളുടെ അവസാനമല്ലെന്ന്‌ മാനവരാശിയെ പഠിപ്പിച്ചു. ചികിത്സയ്‌ക്കൊപ്പം കാരുണ്യ പ്രവര്‍ത്തനവും അര്‍ബുദത്തെ കുറിച്ചുള്ള ബോധവത്‌കരണവുമാണ്‌ അദ്ദേഹത്തെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. ഇന്ത്യന്‍ പാലിയേറ്റീവ്‌ ചികിത്സയുടെ പിതാവ്‌ എന്നാണ്‌ ഡോ. എം.ആര്‍ രാജഗോപാല്‍ അറിയപ്പെടുന്നത്‌. കുറഞ്ഞകാലം കൊണ്ട്‌ പാലിയേറ്റീവ്‌ ചികിത്സാ മേഖലയെ അദ്ദേഹം ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയതാണ്‌ അദ്ദേഹത്തെ പുരസ്‌കാര ജേതാവാക്കിയത്‌.

ന്ത ബാധിത പ്രദേശങ്ങളിലെയും കലാപ ബാധിത പ്രദേശങ്ങളിലെയും നിശബ്ദ സന്നദ്ധ പ്രവര്‍ത്തനമാണ്‌ ഡോ. എസ്‌.എസ്‌ സന്തോഷ്‌ കുമാറിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടെ, 30 രാജ്യങ്ങളിലെ ദുരന്തകലാപ ബാധിത പ്രദേശങ്ങളില്‍ സന്തോഷ്‌ കുമാര്‍ ആതുരസേവനം നടത്തി. ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ സുരക്ഷാ മുന്നറിയിപ്പുകളെ അവഗണിച്ചാണ്‌ അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയത്‌.

മലയാളത്തിലെ വേറൊരു ചാനലെന്നതിനപ്പുറം വേറിട്ടൊരു ചാനലാണെന്ന്‌ ഒരിക്കല്‍കൂടി തെളിയിക്കുകയാണ്‌ ഡോക്ടേഴ്‌സ്‌ അവാര്‍ഡിലൂടെ കൈരളി പീപ്പിള്‍. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്‌ ആതുര സേവന രംഗത്തെ പ്രതിഭകള്‍ക്കായി ഒരു ദൃശ്യമാധ്യമം പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്‌. ജനകീയ നാമനിര്‍ദേശവും തെരഞ്ഞെടുപ്പിലെ സുതാര്യതയുമാണ്‌ മറ്റു പുരസ്‌കാരങ്ങളില്‍ നിന്നും കൈരളി പീപ്പിള്‍ ഡോക്ടേഴ്‌സ്‌ അവാര്‍ഡിനെ വേറിട്ടു നിര്‍ത്തുന്നത്‌.

തുടര്‍ന്ന്‌ സംഗീതത്തെ ജീവതാളമായി ഏറ്റുവാങ്ങിയ കോഴിക്കോടിന്റെ മണ്ണില്‍ ഗസലിന്റെ പെരുമഴക്കാലം തീര്‍ത്ത്‌ ഉമ്പായിയുടെയും സംഘത്തിന്റെയും ഗസല്‍ സന്ധ്യയും അരങ്ങേറി.
ചികിത്സാ നൈപുണ്യത്തിന്‌ ആദരം; കൈരളി ഡോക്ടേഴ്‌സ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക