Image

രജനികാന്ത് ചിത്രത്തില്‍ നയന്‍താര വീണ്ടും നായികയാകുന്നു

Published on 22 May, 2015
രജനികാന്ത് ചിത്രത്തില്‍ നയന്‍താര വീണ്ടും നായികയാകുന്നു


ചന്ദ്രമുഖി, കുസേലന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം രജനീകാന്ത്- നയന്‍താര താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നൂ. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുമായി തെന്നിന്ത്യന്‍ താരം നയന്‍താര  ഇപ്പോള്‍ വളരെ തിരക്കിലാണ്. ചിരഞ്ജീവിയുടെ നൂറ്റമ്പതാമത് ചിത്രത്തിലും താരം നായികയാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അടുത്തതായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രത്തിലും നായിക താരമാണെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ 'ഭാസ്‌കര്‍ ദി റാസ്‌കല്‍' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണിത്. മമ്മൂട്ടി അഭിനയിച്ച ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാകും രജനികാന്ത് അവതരിപ്പിക്കുക. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ തിരക്കഥ രജനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നാണ് അറിവ്. കലൈപുലി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കലൈപുലി എസ് താണു നിര്‍മിക്കുന്ന ചിത്രം 2016 പൊങ്കിലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക