Image

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ നിയമിച്ചു

Published on 22 May, 2015
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ നിയമിച്ചു
കേരള ഹിന്ദുസ് ഓഫ്നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരായി ഔദ്യോഗിക ജീവിതത്തിലും സംഘടനാ തലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് കഴിവുകള്‍ തെളിയിച്ച ഗോപിനാഥ കുറുപ് (ന്യൂ യോര്‍ക്ക് ) ,സുധ കര്‍ത്താ (പെന്‍സെല്‍വേനിയ), ജയചദ്രന്‍ (ചിക്കാഗോ), ഗോപന്‍ നായര്‍(ഫ്‌ളോറിഡ) എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് ടി.എന്‍.നായര്‍ അറിയിച്ചു.

ആഗോളതലത്തില്‍ ഹൈന്ദവസമൂഹം ഏകീകരിക്കേണ്ടത് അനിവാര്യമാണ്. ജാതിയുടെ പേരിലുള്ള സമവാക്യങ്ങള്‍ മതത്തെ ഇല്ലാതാക്കും. ജാതീയതയ്ക്കപ്പുറമുള്ള സംസ്‌കാരമാണ് ഹിന്ദുമതത്തിന്റെ കാതല്‍. ആര്‍ഷഭാരതത്തിന്റെ സനാതന മൂല്യങ്ങള്‍ക്ക് പാശ്ചാത്യലോകത്ത് ഏറെ പ്രസക്തിയുണ്ട്. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പുകള്‍ക്കാണ് ഭാരത സംസ്‌കാരം എന്നും വില കല്‍പ്പിച്ചിട്ടുള്ളത്. ആധുനിക തലമുറക്കു ഭാരതീയ ദര്‍ശനത്തെകുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യമെന്നും ടി.എന്‍ .നായര്‍ചൂണ്ടിക്കാട്ടി

സംഘടനയിലെ കാര്യകര്‍ത്താക്കള്‍ അവരുടെ പവിത്രമായ ചിന്താഗതിയും ആശയസംഹിതയും പ്രചരിപ്പിക്കുക മാത്രമല്ല അവര്‍ ഊന്നിപ്പറയുന്ന തത്വങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും, അവരുടെ ഉത്കൃഷ്ടമായ പെരുമാറ്റ രീതിയിലും സ്വഭാവ വൈശിഷ്ട്യത്തിലും കൂടി അവര്‍ ഒരു പ്രത്യേക അന്തരീക്ഷം തന്നെ സൃഷ്ടിക്കുകയും വേണം. അങ്ങനെകഴിവുറ്റ, നിശ്ചയദാര്‍ഢ്യം ഉള്ളവര്‍ക്കു മാത്രമേ സംഘടനയുടെ ഭാഗ
മാകാന്‍ കഴിയൂ. തന്നെയല്ല, അവരുടെ ജീവിതരീതി തന്നെ ആ സംഘടനയുടെ ആശയസംഹിതയാണ് എന്നും സെക്രട്ടറി ഗണേഷ് നായര്‍ അഭിപ്രയപ്പെട്ടു.

പുതുതായി തെരഞ്ഞെടുത്തവരെ പ്രസിഡന്റ് ടി.എന്‍. നായരും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിനന്ദിക്കുകയും പല അസോസിയേഷനുകളിലും മികവ് പുലര്‍ത്തിയ പരിചയ സമ്പന്നരായ ഇവരെ കണ്‍വീനര്‍മാരായി നിയമിച്ചതിലൂടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കണ്‍വെന്‍ഷനും മുതല്‍ക്കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു.
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ നിയമിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക