Image

ജീമോന്‍ റാന്നിയുടെ പിതാവ് പി.വി.മാത്യു നിര്യാതനായി

പി. പി. ചെറിയാന്‍ Published on 22 May, 2015
ജീമോന്‍ റാന്നിയുടെ പിതാവ് പി.വി.മാത്യു നിര്യാതനായി
റാന്നി ഹൂസ്റ്റണിലെ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നിയുടെ പിതാവും പെരാഗറ്റ് പുത്തന്‍ പറമ്പില്‍ മാത്യു (85) മേയ് 20 വെളളിയാഴ്ച റാന്നിയിലുളള സ്വവസതിയില്‍ നിര്യാതനായി.

അമ്പത് വര്‍ഷം എല്‍ഐസി ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു. സോണല്‍ ക്ലബ് മെംബര്‍, റാന്നി വൈഎംസിഎ ജോ. സെക്രട്ടറി, റാന്നി പഴവങ്ങാടിക്കര കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കോട്ടയം –റാന്നി മര്‍ത്തോമ ഭദ്രാസന അസംബ്ലി അംഗം, റാന്നി ഇമ്മാനുവേല്‍ ചര്‍ച്ച് സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മറിയാമ്മ മാത്യു(സേവാദള്‍ മറിയാമ്മ).

മക്കള്‍ : മാത്യു വര്‍ഗീസ് (ജെയ് മോന്‍) ബോംബെ, തോമസ് മാത്യു (ജീമോന്‍ റാന്നി), ഹൂസ്റ്റണ്‍ മോളി മാത്യു (കോട്ടയം).മരുമക്കള്‍ : ലീമ (ബോംബെ), ജോളി (ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ : കാര്‍ത്തിക്, അര്‍പിത്, ലിജോ, ജോനാഥാന്‍, ജോഷ്വവ.

സഹോദരങ്ങള്‍ : പി. വി. തോമസ്, പി. വി. മറിയാമ്മ, പി. വി. ഫിലിപ്പ്, അന്നമ്മ വര്‍ഗീസ്, സൂസമ്മ, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് (ഡയറക്ടര്‍, കൊച്ചി മാര്‍ത്തോമ കൗണ്‍സിലിംഗ് സെന്റര്‍) സംസ്‌കാരം മേയ് 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ മര്‍ത്തോമ ഡല്‍ഹി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. പിതാവിന്റെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് ജീമോന്‍ കുടുംബ സമേതം നാട്ടിലേക്ക് തിരിച്ചു.
ജീമോന്‍ റാന്നിയുടെ പിതാവ് പി.വി.മാത്യു നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക