Image

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ജൂലൈ 31ന്

ആശ പണിക്കര്‍ Published on 21 May, 2015
 ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ജൂലൈ 31ന്
മോഹന്‍ലാല്‍-ജീത്തുജോസഫ് കൂട്ടുകെട്ടില്‍ 2014ലെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ജൂലൈ 31ന് പുറത്തിറങ്ങും. ദൃശ്യ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായകന്‍. 

സംവിധായകന്‍ നിശികാന്ത് കാമത്താണ് ദൃശ്യം ഹിന്ദിയില്‍ ഒരുക്കുന്നത്. മലയാളത്തില്‍ മീന ഉജ്ജ്വലമാക്കിയ റോള്‍ ഹിന്ദിയില്‍ ശ്രേയ ശരണ്‍ ആണ് ചെയ്യുന്നത്. ഐ. ജി ഗീതാപ്രഭാകറായി മലയാളത്തില്‍ ആശാശരത്ത് ചെയ്ത വേഷം താബുവാണ് ചെയ്യുന്നത്. 

ദൃശ്യത്തിന്റെ തെലുങ്ക്-കന്നഡ റീമേക്കുകളും വന്‍വിജയമായിരുന്നു. തമിഴില്‍ പാപനാശം എന്ന പേരില്‍ ഇറങ്ങുന്ന ദൃശ്യത്തിന്റെ റീമേക്കില്‍ കമല്‍ഹാസനാണ് നായകന്‍. ഇതും റിലീസിങ്ങിനായി ഒരുങ്ങിയിരിക്കുകയാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക