Image

നോര്‍ത്തമേരിക്കന്‍ പെന്തെക്കോസ്തു സമ്മേളനം';40 ദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു തുടക്കം.

Published on 21 May, 2015
നോര്‍ത്തമേരിക്കന്‍ പെന്തെക്കോസ്തു സമ്മേളനം';40 ദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു തുടക്കം.
സൗത്ത് കരോലിനാ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ സൗത്ത് ഏഷ്യന്‍ ക്രൈസ്തവസംഗമമായ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്തമേരിക്കന്‍ കേരളൈറ്റ്‌സ് (PCNAK)) 33-മതു സമ്മേളനത്തോടനുബന്ധിച്ച് 40 ദിനഉപവാസ പ്രര്‍ത്ഥനയ്ക്കു തുടക്കം കുറിച്ചു. നിലവില്‍ ഏല്ലാ ഞായറാഴ്ചയും വൈകിട്ട് 9:00 മുതല്‍ നടന്നു വരുന്ന ഓണ്‍ലൈണ്‍ പ്രാര്‍ത്ഥനാ സംരംഭത്തെക്കൂടാതെ വിവിധ പണങ്ങള്‍ കേന്ദ്രീകരിച്ച് പല ഗ്രൂപ്പുകളായി ഈ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടന്നു വരുന്നു. ഈ മാസം 14 നു തുടക്കം കുറിച്ച ഈ പ്രാര്‍ത്ഥനാ സംരംഭത്തിന് പ്രയര്‍ കോര്‍ഡിനേറ്ററായ പാസ്റ്റര്‍ ടോമി ജോസഫിനെക്കൂടാതെ വിവിധ സഭകളുടെ പ്രാദേശികസഭാ പാസ്റ്റര്‍മാരും അതിഥികളായി ഇന്ത്യയില്‍ നിന്നും മറ്റു വിവിധ രാജങ്ങളില്‍ നിന്നും അമേരിക്ക സന്ദര്‍ശിക്കുന്ന നിരവധി ദൈവഭൃതന്മാരും നേതൃത്വം നല്‍കികൊണ്ടിരിക്കുന്നു. 
ലോകസമാധാനം, ആഗോളസുവിശേഷീകരണം, തലമുറകളുടെ ആത്മീയനവോത്ഥാനം എന്നിങ്ങനെ കാലികപ്രസക്തവും സാമൂഹപ്രതിബദ്ധവുമായ വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ജൂലൈ 2 മുതല്‍ 5 വരെ സൗത്ത് കരോലിനായിലെ ഗ്രീന്‍വില്‍ സിറ്റിയിലുള്ള ഹോട്ടല്‍ ഹയാട്ട്
റീജന്‍സിയില്‍ വെച്ചു നടക്കുവാന്‍ പോകുന്ന 33-മതു കോണ്‍ഫ്രണ്‍സിന്റെ അനുഗ്രഹത്തിനായും വിവിധവക്തിപര വിഷയങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന നടന്നു വരുന്നു. 

അമേരിക്കയിലെ മലയാളി പെന്തക്കോസ്തു സഭകളുടെ ഏക പൊതുവേദിയായമലയാളി പെന്തക്കോസ്തു കോണ്‍ഫ്രന്‍സ് കഴിഞ്ഞ 32 വര്‍ഷങ്ങളായി ഈടുറ്റ സമ്മേളനങ്ങളിലൂടെ ശക്തമായആത്മീയ മുന്നേറ്റമാണ് അമേരിക്കന്‍ പ്രവാസി സമൂഹത്തില്‍ നടത്തി വരുന്നത്.സമ്മേളനത്തിന് രജിസ്റ്റര്‍ ചെയ്യുവാനും ഹോട്ടല്‍ ബുക്കിംഗിനുമായി  www.pcnakonline.org  എന്ന വെബൈ്‌സറ്റ് സന്ദര്‍ശിക്കുകയോ (803) 348-3738 എ ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.

ജെയിസ് മുളവന
പബ്‌ളിസിറ്റി കണ്‍വീനര്‍

നോര്‍ത്തമേരിക്കന്‍ പെന്തെക്കോസ്തു സമ്മേളനം';40 ദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു തുടക്കം.നോര്‍ത്തമേരിക്കന്‍ പെന്തെക്കോസ്തു സമ്മേളനം';40 ദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക