Image

പാട്രിക് മിഷന്‍ പ്രോജക്റ്റ്- ഭദ്രാസന പഠന സംഘം ഒക്കലഹോമയില്‍

പി. പി. ചെറിയാന്‍ Published on 21 May, 2015
പാട്രിക് മിഷന്‍ പ്രോജക്റ്റ്- ഭദ്രാസന പഠന സംഘം ഒക്കലഹോമയില്‍
ഒക്കലഹോമ : പാട്രിക് മിഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്മാരക മന്ദിരം നിര്‍മ്മാണ സാധ്യതകളെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഭദ്രാസന കൗണ്‍സില്‍ ചുമതലപ്പെടുത്തിയ പഠന സംഘം മെയ് മൂന്നാംവാരം ഒക്കലഹോമ ബ്രോക്കന്‍ ബൊ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.

ബ്രോക്കന്‍ ബൊ മെത്തഡിസ്റ്റ്, പ്രിസ്ബിറ്റേരിയന്‍ സഭാവിഭാഗം പാസ്റ്റര്‍മാരായി നടത്തിയ ചര്‍ച്ചയില്‍ ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ്, ആ.എ.സി. പ്രസിഡന്റ് റവ.സജി തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം സഖറിയാ മാത്യു, ഭദ്രാസന നേറ്റീവ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒ.സി.അബ്രഹാം, സണ്ണി ക്കെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

2013 ജൂണില്‍ ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ നാറ്റീവ് മിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കാറില്‍ യാത്രചെയ്യവെ അപകടത്തില്‍ മരണമടഞ്ഞ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു ഭദ്രാസനം തുടങ്ങിവെച്ച പ്രോജക്റ്റിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ച സാഹചര്യത്തില്‍, ഭദ്രാസന എപ്പിസ്‌ക്കോപ്പാ പ്രത്യേക താല്‍പര്യമെടുത്തതാണ് പഠന സംഘം ഒക്കലഹോമ സന്ദര്‍ശിക്കാനിടയായത്. മാര്‍ത്തോമാ സഭയിലേയും, ഇതര ക്രൈസ്തവ വിഭാഗങ്ങളിലേയും യുവജനങ്ങളുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ പാട്രിക്കിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് 2 വര്‍ഷം മുമ്പ് മരണം കീഴ്‌പ്പെടുത്തിയത്.

ഡാളസ് സെന്റ് പോള്‍സ് ഇടവക കൈസ്ഥാന സമിതി അംഗം, യൂത്ത് ലീഡര്‍ എന്നീ നിലകളിലും പാട്രിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമായിരുന്നു.

ഒക്കലഹോമ സന്ദര്‍ശിച്ചതിനുശേഷം പഠനസംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും പാട്രിക്ക് മിഷന്‍ പ്രോജക്റ്റിന്റെ ഭാവി തീരുമാനിക്കപ്പെടുക.

പാട്രിക് മിഷന്‍ പ്രോജക്റ്റ്- ഭദ്രാസന പഠന സംഘം ഒക്കലഹോമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക