Image

ഈ പുഴപാടുന്നതാര്‍ക്കുവേണ്ടി ? കുമ്മാട്ടിയിലെ അത്ഭുത ലോകം

ജോസ്‌കാടാപുറം Published on 18 May, 2015
ഈ പുഴപാടുന്നതാര്‍ക്കുവേണ്ടി ? കുമ്മാട്ടിയിലെ അത്ഭുത ലോകം
ഈ പുഴപാടുന്നതാര്‍ക്കുവേണ്ടി? ഈ കാറ്റ് വീശുന്നതാര്‍ക്കുവേണ്ടി- ഈ വരികളിലൂടെ മനോഹരമായ ഷോര്‍ട്ട് ഫിലിം കാഴ്ചയുടെ വിസ്മയമൊരുക്കി കടന്നു പോകുകയാണിവിടെ. കുമ്മാട്ടിയെന്ന ഹൃസ്വചിത്രം.

യുഎസില്‍ വിസ്‌കോണ്‍സിലെ (മില്‍വാക്കി) കലാസ്‌നേഹികളുടെയും  സമാനഹൃദയരായ  കുറച്ചു സുഹൃത്തുക്കളുടെടെയും  കൂട്ടായ്മയാണ് Alternate Dimension. മണ്ണിനേയും പൂക്കളെയും, കാറ്റിനേയും ഇഷ്ടപ്പെടുന്ന  ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ നിന്നാണ് കുമ്മാട്ടിയെന്ന (Spirit of nature) എന്നു പേരിട്ടിരിയ്ക്കുന്ന ഈ ഹൃസ്വചിത്രം രൂപം കൊണ്ടത്.

ഇതില്‍ പ്രകൃതിയും മറ്റു ജീവജാലങ്ങളും പരസ്പരപൂരകങ്ങളാണ് എന്ന വസ്തതുതയും നൂതന സാങ്കേതിക ഉപകരണങ്ങളുടെ അതിപ്രസരം മൂലം ഇന്നത്തെ കുട്ടികള്‍ക്ക് പ്രകൃതിയെ അറിയാന്‍ അവസരം കിട്ടിയപ്പോള്‍ അനുഭവിക്കുന്ന അനുഭൂതിദായകമായ നിമിഷങ്ങള്‍ക്ക് കാഴ്ചയൊരുക്കി വിസ്മയമാക്കുന്നു. കുമ്മാട്ടി.....

 കുടുംബത്തിലെ ഇളയകുട്ടി അച്ഛനോട് ചോദിക്കുകയാണ്, എന്നാണ് അമ്മയുടെ റിസര്‍ച്ച് അവസാനിക്കുന്നത്? എന്തു കൊണ്ടാണ് ഇങ്ങനെ ചോദിച്ചത് എന്നതിനു മറുപടിയായി അവന്‍ പറഞ്ഞു. അമ്മ, റിസര്‍ച്ചിലും, ജേഷ്ഠന്‍ വീഡിയോ ഗെയിമിലും തിരക്കിലാണ്. തനിക്ക് ഭയങ്കര ബോറിങ്ങ് അനുഭവപ്പെടുകയാണെന്ന് പറയുകയും അച്ഛന്‍ അവനെ ബീച്ചില്‍ കൊണ്ടുപോവുകയും, പിന്നീട് അവനും കൂട്ടുകാരും കൂടി പ്രകൃതിയുടെ മടിത്തട്ടിലേക്ക്.  മനോഹരമായ അരുവികളും, പൂക്കളും, മരങ്ങളും തുമ്പികളും, ജീവജാലങ്ങളും കാണുന്ന കുട്ടികള്‍ക്ക് പ്രകൃതിയുടെ അവതാരമായ കുമ്മാട്ടി പ്രത്യക്ഷപ്പെട്ടു, മുമ്പിലുള്ളത് കണ്ടാലും കാണാന്‍ കഴിയാത്തവിധം മുന്‍വിധി കലര്‍ന്ന ഭയം കൊണ്ട് ഒന്നും കാണാന്‍ കഴിയാതാകുന്നതിനെക്കുറിച്ച് ഒരാള്‍ക്ക് കിട്ടിയ ധൈര്യം മറ്റുള്ളവര്‍ക്കായ് പകര്‍ന്നപ്പോള്‍ പ്രകൃതിയുടെ കൂട്ടുകാരനായ കുമ്മാട്ടിയെ കുട്ടികള്‍ കണ്ടു.

കുമ്മാട്ടി കുട്ടികളോട് നിങ്ങളെന്താണ് ഇവിടെ കണ്ടത് എന്ന് ചോദിക്കുന്നു..... പുഞ്ചിരി തൂകുന്ന കാട്ടുപൂക്കളെ കണ്ടുവോ?  പൊട്ടിച്ചിരിക്കുന്ന കുഞ്ഞരുവിയെ കണ്ടുവോ, ആകാശത്തെ പ്രണയിക്കുന്ന മരങ്ങളെ കണ്ടുവോ.... നിങ്ങളുടെ കാഴ്ചയില്‍ കാണുന്നതിനപ്പുറം കാണാന്‍ കഴിയണം എന്നു കുട്ടികളോട് കുമ്മാട്ടി പറയുന്നു.
ഈ പ്രകൃതിയും നിങ്ങളും തമ്മിലുള്ള  ബന്ധം ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെയാണെന്ന് കുമ്മാട്ടി ഓര്‍മ്മിപ്പിച്ചു അപ്രത്യക്ഷമായി.

മനോഹരമായ പ്രകൃതിയെ  ചിത്രീകരിച്ചിരിക്കുന്ന ഈ കൊച്ചുചിത്രം പൂര്‍ണ്ണമായും വിസ്‌കോണ്‍സിലില്‍ ചിത്രീകരിച്ചതാണെന്നുള്ള അമേരിക്കന്‍ മലയാളി പ്രേക്ഷകര്‍ക്ക് അഭിമാനിക്കാവുന്നതാണ്. ഇതിന്റെ സംവിധായകന്‍ രമേശ് അസാധാരണ പ്രതിഭയുള്ള സിനിമോട്ടാഗ്രാഫറാണെന്ന് കുമ്മാട്ടി തെളിയ്ക്കുകയാണ്. രചനയും സംവിധാനവും, പശ്ചാത്തലസംഗീതവും രമേശ് കുമാര്‍. സഹായികളായി മധുബാലചന്ദ്രന്‍, റോഷി ഫ്രാന്‍സിസ്.

തുടക്കത്തിലെ കവിത ആര്‍ഷ അഭിലാഷ് രചിച്ച് പ്രമോദ് പൊന്നപ്പന്‍ ആലാപനം നടത്തിയിരിക്കുന്നു. മനോഹരമായ ഈ ദൃശ്യവിരുന്ന് ഷോര്‍ട്ട് ഫിലിം പ്രേമികള്‍ക്കായി ഈ വരുന്ന ശനിയാഴ്ചയും ഞായറാഴ്ചയും 4 മണിയ്ക്കും 8.30 pmനും നിങ്ങളുടെ കൈരളി ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്നു.... കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം(914-954-9586)

ഈ പുഴപാടുന്നതാര്‍ക്കുവേണ്ടി ? കുമ്മാട്ടിയിലെ അത്ഭുത ലോകം ഈ പുഴപാടുന്നതാര്‍ക്കുവേണ്ടി ? കുമ്മാട്ടിയിലെ അത്ഭുത ലോകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക