Image

വിശ്വാസം, അത് മാത്രമാണോ എല്ലാം ? (ലേഖനം ഡോ.ജോര്‍ജ്ജ് മരങ്ങോലി )

ഡോ.ജോര്‍ജ്ജ് മരങ്ങോലി Published on 16 May, 2015
വിശ്വാസം, അത് മാത്രമാണോ എല്ലാം ? (ലേഖനം ഡോ.ജോര്‍ജ്ജ് മരങ്ങോലി )
അടുത്ത കാലത്ത് വിദേശത്ത് നിന്ന് നാട്ടില്‍ അവധിക്കുവന്ന ഞങ്ങളുടെ ഒരു കുടുംബസുഹൃത്തും ഭാര്യയും അടുത്തുള്ള ഒരു ദേവാലത്തില്‍ ഞായറാഴ്ച കുര്‍ബ്ബാന കാണാന്‍ പോയി. കേരളത്തിന്റെ സിലിക്കോണ്‍ വാലി യില്‍ ഒരു ആഡംബര ഫ്‌ളാറ്റ് വാങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. അടുത്തുള്ള ദേവാലയത്തില്‍ പോയി സമ്പല്‍ സമൃദ്ധിക്കും ആയുരാരോഗ്യത്തിനും പുതിയ ഫ്‌ളാറ്റില്‍ സുഖവാസത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തങ്ങളുടെ ഇടവകക്കാരെയൊക്കെ ഒന്നു പരിചയപ്പെടുകയും ചെയ്യാമല്ലോ എന്ന് കരുതിയാണ് ഉടുത്തൊരുങ്ങി അവര്‍ പോയത്!

ചില വിദേശ രാജ്യങ്ങളില്‍ കുര്‍ബ്ബാന കഴിഞ്ഞ് അറിയിപ്പുകള്‍ വായിക്കുന്ന സമയത്ത് ആരെങ്കിലും പുതിയതായി വന്നവരുണ്ടോ, സന്ദര്‍ശിക്കുന്നവരുണ്ടോ എന്നൊക്കെ അച്ഛന്‍ വിളിച്ചു ചോദിക്കുന്ന ഒരു പതിവുണ്ട്. അങ്ങനെ സ്ഥിരമായി ആ ഇടവകയിലേക്ക് താമസം മാറിയവരോ, സന്ദര്‍ശിക്കാന്‍ വന്നവരോ ആരായാലും എല്ലാവരും ചേര്‍ന്ന് അവരെ കയ്യടിച്ച് സ്വാഗതം ചെയ്യുക എന്നത് ഒരു സാധാരണ പതിവാണ്. കുര്‍ബ്ബാനക്കുശേഷമാണെങ്കിലും പള്ളിയുടെ പ്രധാനകവാടത്തില്‍ അച്ഛന്‍ പോയി നിന്ന് വിശ്വാസികളെ ഓരോരുത്തരേയും ഹസ്തദാനം നല്‍കി പറഞ്ഞയക്കുന്ന രീതിയും സാധാരണമാണ്.

പാശ്ചാത്യമെങ്കിലും അനുകരണയോഗ്യവും അര്‍ത്ഥവത്തുമായ ഈ വക അലിഖിത ആചാരങ്ങളുടെ ഇടയില്‍ നിന്ന്  നാടന്‍ പള്ളിയിലേക്ക് പ്രതീക്ഷാനിര്‍ഭരരായി പ്രവേശിച്ച നമ്മുടെ ഭക്തര്‍ക്ക് നേരിട്ടത് നിരാശയുടെ കൈപ്പുനീരായിരുന്നു എന്നു പറയുമ്പോള്‍ അതിശയോക്തിയില്ല !
പാശ്ചാത്യരീതിയിലുള്ള അറിയിപ്പുകളോ സ്വാഗതങ്ങളോ ഉണ്ടായില്ല, അത് സാരമില്ല എന്നു കരുതി അവര്‍ സമാധാനിച്ചു. പക്ഷെ, പള്ളിയുടെ വാതില്‍ക്കല്‍ത്തന്നെ അപരിചിരരായ ആ രണ്ട് മനുഷ്യജീവികള്‍ ഏതാണ്ട് ഒരു അരമണിക്കൂറോളം നിന്നു. ഭക്തജനങ്ങള്‍ അവരെ തട്ടിയും, മുട്ടിയും കാലില്‍ ചവിട്ടിയും (തള്ളി താഴെ ഇട്ടില്ല, മഹാഭാഗ്യം!) കടന്നുപോയി! ആരെങ്കിലുമൊരാള്‍, നിങ്ങളാരാ?  എവിടെ നിന്നു വരുന്നു ? എവിടെ താമസിക്കുന്നു? എന്നൊക്കെ ചോദിച്ചേക്കാം എന്നവര്‍ വ്യാമോഹിച്ചു !  ഇനി അഥവാ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയാന്‍ തക്കവണ്ണം തയ്യാറെടുത്ത് ചിരിച്ചുകൊണ്ടാണ് ആ പാവം പരദേശികള്‍ കാത്തു നിന്നത്! പക്ഷെ, ഫലം തഥൈവ! ഒരൊറ്റഭക്തജനം പോലും ആ സാഹസത്തിന് മുതിര്‍ന്നില്ല എന്നുമാത്രമല്ല, അവരെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ പോലും  ആരും മെനക്കെടില്ല! സിനിമാ സ്റ്റൈലില്‍ ഭ്ഫ, പുല്ലേ, നിങ്ങളെന്തിനാ ഇവിടെ നില്‍ക്കുന്നത്? എന്നെങ്കിലും ഒരാളെങ്കിലും ചോദിച്ചിരുന്നെങ്കില്‍ എന്നുപോലും അവര്‍ ആശിച്ച് പ്രാര്‍ത്ഥിച്ചുപോയി! ഒരൊറ്റ ചിരിക്കുന്ന മുഖംപോലും അവര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് മഹാത്ഭുതം.

ഭക്തജനങ്ങള്‍ മസ്സില് പിടിച്ച് ഓരോത്തുരായി  അവരവരുടെ കാറുകളിലും നടന്നുമായി സ്ഥലം വിട്ടു. മറ്റു ചില  ഭക്തജനങ്ങള്‍ പള്ളിയുടെ ഇരുവശങ്ങളിലുമായി തണലു പിടിച്ചു നിന്ന്, സ്ത്രീ ജനങ്ങള്‍ കുശുമ്പു കുമ്പസാരവും, പുരുഷന്മാര്‍ രാഷ്ട്രീയ സാമൂഹ്യസംവാദനങ്ങളും നടത്തിക്കൊണ്ടേയിരിക്കുന്നു! ഇതൊക്കെ സംഭവിക്കുമ്പോഴും അവരുടെ മുഖഭാവം കണ്ടാല്‍ കരിങ്കല്‍ പ്രതിമപോലും തോറ്റുപോകും എന്നതില്‍ സംശയമില്ല ! അത്രയ്ക്ക് ബലം പിടിച്ചാണ് അവരുടെ നില്‍പ്! ഒടുവില്‍ “ആടുകിടന്നിടത്ത് പൂട പോലുമില്ല” എന്നായപ്പോള്‍ നമ്മുടെ സന്ദര്‍ശകഭക്തരും സാവകാശം നടന്നു ചെന്ന് അവരുടെ കാറില്‍ കയറി, നിരാശരായി സ്ഥലം വിട്ടു! ഒരു ദേവാലയത്തില്‍ ആദ്യമായി ചെന്ന് പ്രാര്‍ത്ഥിച്ച്, ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞ് വരേണ്ട അവരുടെ മനസ്സും മുഖവും കാര്‍മേഘം കൊണ്ടു മൂടിയ ആകാശം പോലെ കറുത്തിരുണ്ടതു കാണാന്‍ ദൈവം തമ്പുരാനല്ലാതെ മറ്റൊരാളും ആ പ്രദേശത്തുണ്ടായില്ല!

ഇതിലും വിചിത്രമായ ഒരനുഭവമാണ് മറ്റൊരു സുഹൃത്തിനും, ഭാര്യക്കുമുണ്ടായത്. അവരുടെ വീട് വെഞ്ചരിക്കല്‍ കര്‍മ്മം നടത്തിയത് സ്ഥലം ഇടവകവികാരിയാണ്, കൂട്ടിന് കപ്യാരും ഉണ്ടായിരുന്നു. പിന്നീടുള്ള രണ്ടു വര്‍ഷത്തോളം സ്ഥിരമായി എല്ലാ ഞായറാഴ്ചകളിലും അവര്‍ കുര്‍ബ്ബാനയിലും സംബന്ധിച്ചു കൊണ്ടേയിരുന്നു. ഇതിനിടയ്ക്ക് പള്ളി മോടിപിടിപ്പിക്കാനും, പെരുന്നാളിനും, നേര്‍ച്ചാദികള്‍ക്കെല്ലാമായി അച്ഛന്‍ നേരിട്ടും അല്ലാതെയും ആവശ്യം പോലെ പണവും വാങ്ങിക്കൊണ്ടേയിരുന്നു എന്ന കാര്യവും പ്രസക്തമാണ് !  വെഞ്ചരിക്കാന്‍ വന്ന സമയത്ത് കപ്യാര്‍ക്ക് അല്പം പണം കൂടുതല്‍ നില്‍കിയതിനാലായിരിക്കാം, പള്ളിയില്‍ വച്ചുകാണുമ്പോള്‍ അദ്ദേഹം മാത്രം അവരെ നോക്കി ഒന്ന് ചിരിക്കുമത്രേ! അതല്ലാതെ ഒരൊറ്റ ഇടവകക്കാരനും അവരോട് ഒന്ന് സംസാരിക്കുകയോ , അവരെ നോക്കി ഒന്നു പുഞ്ചിരിക്കുകയോ ചെയ്തില്ല എന്നു കൂടി വേദനയോടുകൂടി അവര്‍ പറഞ്ഞപ്പോല്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല!
വിശുദ്ധ പൗലോസ് ശ്ലീഹ ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തിലെ പതിമൂന്നാം അദ്ധ്യായം, രണ്ടാം വാക്യം ഇങ്ങനെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

“ ആദിത്യമര്യാദ മറക്കരുത്”(ഹെബ്രായര്‍.13:2) ഇത് നമ്മെ പഠിപ്പിച്ച തമ്പുരാന്റെ ആലയത്തില്‍ വച്ചു കണ്ട പരദേശികളോടാണ് മര്യാദ അല്പം പോലുമില്ലാതെ നാം പെരുമാറിയത്! ഒരു പക്ഷെ, വിശ്വാസത്തിന്റെ തീവ്രത നമ്മുടെ മസ്തിഷ്‌ക്കത്തെ മത്തുപിടിപ്പിച്ച് മറ്റൊന്നും കാണാനും, കേള്‍ക്കാനുമുള്ള ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട സ്ഥിതിയിലാണോ നമ്മള്‍? അതോ, “ ഞങ്ങള്‍ ഇവിടെ കുര്‍ബ്ബാന കാണാന്‍ വന്നതാ, അല്ലാതെ വരുന്നവരും പോകുന്നവരുമായി കമ്പനി കൂടാന്‍ വന്നതല്ല” എന്ന മനോഭാവം കൊണ്ടാണോ ? അതുമല്ലെങ്കില്‍ കൊള്ളക്കാര്‍ വഴിയരികില്‍ ഉപേക്ഷിച്ച മൃതസമാനനായ സമരിയക്കാരനെ കടന്നുപോയ പുരോഹിതനെപ്പോലെ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നതാണോ ? കാരണങ്ങളെന്തൊക്കെത്തന്നെയായാലും, “ ഞാന്‍ സ്‌നേഹിച്ചതു പോലെ നിങ്ങളെ പരസ്പരം സ്‌നേഹിക്കണം.” (യോഹ.15:12) എന്നു നമ്മളെ പഠിപ്പിച്ച ക്രിസ്തുനാഥന്റെ അനുശാസനങ്ങള്‍ക്ക് യോജിച്ചതല്ല ഇതുപോലുള്ള പ്രവര്‍ത്തികള്‍!

ബൈബിള്‍ പണ്ഡിതന്മാരുടെ കണക്കുകളനുസരിച്ച് പുതിയ നിയമത്തില്‍ 250 പ്രാവശ്യത്തിലധികം  “ വിശ്വാസം”(Faith)  എന്ന പദം ഉപയോഗിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഏതാണ്ട് അത്രയും തന്നെ പ്രാവശ്യം സ്‌നേഹം (Love) എന്ന പദം പ്രയോഗിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. എങ്കില്‍ പിന്നെ വിശ്വാസത്തിന്റെ അത്രയും തന്നെ പ്രാധാന്യം സംരക്ഷിക്കാന്‍ മരിക്കാന്‍ തയ്യാറാകുന്ന നമുക്ക് പരസ്പരസ്‌നേഹത്തിനുവേണ്ടിയും മരിക്കേണ്ടിവരില്ലേ ? “ സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേമില്ല.” (യോഹ.15:13)എന്ന് നമ്മളെ പഠിപ്പിച്ചതും ആ സ്‌നേഹസ്വരൂപന്‍ തന്നെയാണ്!

“ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍ സ്‌നേഹമാണ് സര്‍വോല്‍കൃഷ്ടം.” (കൊറി 1:12-13). നമ്മള്‍ ജനിച്ചപ്പോള്‍ മുതല്‍ കേട്ടു വളര്‍ന്ന ഈ ആപ്തവാക്യം നമ്മളെ പഠിപ്പിച്ച ക്രിസ്തുനാഥന്റെ ആലയത്തില്‍ അതേ ക്രിസ്തുവിന്റെ അനുയായികളെന്ന് അഭിമാനിക്കുന്ന നമ്മള്‍ തന്നെ കാറ്റില്‍പ്പറത്തുന്ന ലജ്ജാകരമായ സ്ഥിതി വിശേഷമാണ് നടക്കുന്നതെങ്കില്‍ പിന്നെ മറ്റു സ്ഥലങ്ങളിലെ കാര്യം പറയാതിരിക്കയാണ് ഭേദം!

നമ്മുടെ കൈയ്യിലെ പണമോ, നമ്മുടെ സഹായമോ, നമ്മുടെ വിലയേറിയ സമയമോ ഒന്നും ഈ പരദേശികളായ സന്ദര്‍ശകര്‍ക്കുവേണ്ടി ചിവവഴിക്കണമെന്നില്ല. ഒരു ചെറുപുഞ്ചിരി, സൗമ്യമായ നോട്ടം, അതുമല്ലെങ്കില്‍ ഭംഗിവാക്കായിട്ടെങ്കിലും “ഹലോ” എന്ന ഒരഭിവാദനം, അതുമതി അവര്‍ക്ക്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമ്മുടെ വിശ്വാസത്തിന്റെ കെട്ട് പൊട്ടിപ്പോവുകയോ, പാരമ്പര്യത്തിന്റെ അടിത്തറ ഇളകിപ്പോവുകയോ, പാരമ്പര്യത്തിന്റെ അടിത്തറ ഇളകിപ്പോവുകയോ ചെയ്യുമെന്ന് തോന്നുന്നില്ല!

“ പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്.”(യാക്കോ 2:17) എന്നു നമ്മോടുപദേശിച്ച ആ തമ്പുരാന്‍ തന്നെ നമ്മളോട് ചോദിക്കുന്നുണ്ടാകും- “ വിശ്വാസം, അതുമാത്രമാണോ എല്ലാം” എന്ന്!

ഡോ.ജോര്‍ജ്ജ് മരങ്ങോലി
drmarangoly@gmail.com




വിശ്വാസം, അത് മാത്രമാണോ എല്ലാം ? (ലേഖനം ഡോ.ജോര്‍ജ്ജ് മരങ്ങോലി )
Join WhatsApp News
Aniyankunju 2015-05-28 10:32:59

FWD:  __by (name withheld)

........Some of us have seen both these cultures - the Kerala culture and the American-Malayalee culture. You can verify if the following are true:Generally American Malayalees (AM) have a feeling that others should come to them and acknowledge the AM superiority. They generally don't like to extend a hand, smile, or get to know others. Especially Malayalees from the metros, when they come back to Kerala (the big metros such as NY, Houston, Detroit, Dallas and Chicago where majority of the AM immigrants live especially ).  

We all know that in our culture, we don't smile nor are we expressive (No words like sorry, thank you, wonderful, marvelous, great.... At the best we might give a "" or a nod or small twist of the lip which could look like a smile) Because AM has gone to another culture, don't forget the old relatives and unadulterated Malayalee way of living. Being Malayalee,s it is difficult for us to acknowledge anybody to be better or bigger than us.  

I don't know how this Dr. George understood that the ladies were gossiping or the men talking politics. He was not standing anywhere near them. I think he was probably assuming that what happens in the Malayalee churches in the US happens here too. Yes, he could be right.  

US is really a mixed culture. The variety is amazing even in the small cities such as ____ where we lived (Of course these are communities with large transient University population). Some of the immigrants blend and reach out to other cultures and realize that we are all human beings, and there is nothing better about us or about anybody else. They shed their parochial thinking and go embrace others.  

There are immigrant communities within the US with closed groups - Chinese, Pakistanis, Indians, Vietnamese, Middle Easterners, Greeks - who have their own cultural and religious groups (there are little India or China town in the big Metro cities). Nothing wrong with it. But when they just restrict themselves to that alone, they miss out the variety of life. They have the dollars, big houses and big cars but actually live emotionally in their own countries and have quite an inflated ego. Malayalees included. Especially the Malayalee churches, and I can vouch for the one I was born in (Pentecostals). When they come to Kerala, they do expect everybody else to be awed at their wealth and be subservient to them.

Overall, I didn't have any new thought, other than the alienation that the AM brings upon himself. 
Additional thought: Gulfees also have their inflated ego. Some more than others. Did you know that Kuwaiti Malayalees used to consider themselves superior to other Gulfees? More refined and wealthy compared to those from poorer countries like Bahrain or Muscat? Till, of course, when they had to flee in 1991. May be now Dubaites feel that way? I really don't know.  On the other hand, I heard the government servants here in Kerala have a general scorn towards all overseas Malayalees especially when they distribute all these glittering stuff they bring as gifts to every neighbor, uncle and auntie......... .......... ..... .................

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക