വൈറ്റ് പ്ലെയിന്‍സ് ദേവാലയത്തില്‍ ഉജ്വല ക്രിസ്‌മസ് ആഘോഷം
| 0Comment
ജോയിച്ചന്‍ പുതുക്കുളം
തിരുജനനത്തിലൂടെ മാനവരാശിക്ക് കൈവന്ന പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷകളും നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുവാന്‍ തയാറാകുമ്പോഴാണ് ക്രിസ്‌മസ് ആഘോഷങ്ങള്‍ പൂര്‍ണമാകുന്നതെന്ന് റവ.ഫാ. വര്‍ഗീസ് പോള്‍ പ്രസ്‌താവിച്ചു. ആരാധനാ മധ്യേ ക്രിസ്‌മസ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് നടന്ന ആഘോഷപരിപാടികള്‍ക്ക് കോര്‍ഡിനേറ്റര്‍ അഡ്വ. ജോജി കാവനാല്‍ നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി പി.കെ. ജേക്കബ് ഏവര്‍ക്കും ക്രിസ്‌മസ് മംഗളാശംസകള്‍ നേരുകയും കലാവിരുന്നുകളിലേക്ക് ഏവരേയും ഔദ്യോഗികമായി സ്വാഗതം ചെയ്യുകയും ചെയ്‌തു. ഇടവകയിലെ കലാപ്രതിഭകള്‍ ഒരുക്കിയ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പൊലിമ നല്‍കി. `ബോണ്‍ ഓഫ് എ വിര്‍ജിന്‍' എന്ന എന്ന സ്‌കിറ്റ് ഉന്നത നിലവാരം പുലര്‍ത്തി. നോബി പോള്‍ നേതൃത്വം നല്‍കി ഇടവക ഗായകസംഘം ആലപിച്ച ക്രിസ്‌മസ് കരോള്‍ ഗാനങ്ങള്‍ ഹൃദ്യമായി. `എന്റെ ക്രിസ്‌മസ്' എന്ന വിഷയത്തെ ആസ്‌പദമാക്കി കുമാരി മേഘാ മാത്യു നല്‍കിയ ലഘു സന്ദേശം ക്രിസ്‌മസിനെക്കുറിച്ച് യുവജനങ്ങള്‍ക്കുള്ള കാഴ്‌ചപ്പാടുകളും, പ്രതീക്ഷകളും പകരുന്നതായിരുന്നു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്രിസ്‌മസ് ഗാനങ്ങളും ആകര്‍ഷകമായിരുന്നു.
വൈവിധ്യമാര്‍ന്ന പാചകറാണി-ക്രിസ്‌മസ് കേക്ക് മത്സരവും ആവേശവും രുചിയും പകര്‍ന്ന് ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസയേറ്റുവാങ്ങി. വാശിയേറിയ മത്സരത്തില്‍ ഏറ്റവും രുചികരമായ കേക്കിനുള്ള പുരസ്‌കാരം നേടിക്കൊണ്ട് ടീന ജേക്കബ് വിജയിയായി. അവതാരകയായി പ്രവര്‍ത്തിച്ച മീന കാവനാലിന്റെ പ്രകടനം ഉജ്വലമായിരുന്നു. സാന്റാക്ലോസായി വേഷമിട്ട സാജു പൗലോസ് മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചു. മഞ്‌ജുമോള്‍ തോമസ്, ജോര്‍ജിയ, ജോസിയ, നോബി പോള്‍, സുനില്‍ മഞ്ഞനിക്കര എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ട്രഷറര്‍ റെജി പോള്‍ കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ക്രിസ്‌മസ് വിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്.
ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയോസിസ്) അറിയിച്ചതാണിത്.
News in this Section
ഫൊക്കാനാ ചാരിറ്റി ഫണ്ട് റേസിംഗ് പ്രോഗ്രാം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വളര്‍ന്നുവരുന്ന തലമുറ മാതാപിതാക്കളെ അനുസരിച്ച് വളരണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
മലയാളമേ നന്ദി... (മൊയ്തീന്‍ പുത്തന്‍ചിറ)
അമ്മ മലയാളത്തിന് ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍
ആഗോള ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ച് ബോധവാന്‍മാരായിരിക്കുക: മാര്‍ നിക്കോളോവോസ്
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാനയുടെ അഭിമാനം: ഏബ്രഹാം തെക്കേമുറി
യുണൈറ്റെഡ് നേഷന്‍സ്സ് സെക്രട്ടറി ജനറലിനു ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം മെമ്മോറാണ്ടം സമര്പ്പിച്ചു
ശ്രേഷ്ഠഭാഷാപദവി വലിയൊരു ഉത്തരവാദിത്വം: ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്
'മധുരം മലയാളം വരും' തലമുറ നുണഞ്ഞിറക്കണം ; ഫൊക്കാനായുടെ ആശംസകള്‍
ആഭ്യന്തര മന്ത്രിയെ പ്രതിഷേധം അറിയിച്ചു
ഭോഷ്‌ക്ക് പറയുന്നവര്‍ക്കൊരു താക്കീത്- ഡോ. ഷീല
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാന സ്വാഗതം ചെയ്തു
ശ്രീകാന്ത് ശ്രീനിവാസന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം; കാലിഫോര്‍ണിയയില്‍ ഭൂചലനം: നാശനഷ്ടമില്ല
ആല്‍മരങ്ങള്‍ തണല്‍ വിരിക്കുമ്പോള്‍ - ഷോളി കുമ്പിളുവേലി
റിമി ടോമി- രമേഷ് പിഷാരടി ഷോ താമ്പായില്‍ മെയ് 31-ന്
ആലപ്പുഴ ഡി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസിന് ഡാളസില്‍ സ്വീകരണം
കേരളാ അസോസിയേഷന്‍ ഓഫ് ലോസ്‌ആഞ്ചലസിന്റെ (കല) കലോത്സവം ജൂണ്‍ 15-ന്
രഞ്‌ജിനിമാര്‍ക്കും കലാചൂഷകര്‍ക്കും കടിഞ്ഞാണിടണം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്
ദാ വന്നു, ദേ പോയി (നര്‍മ്മഭാവന: ജോസ്‌ചെരിപുറം)
മധുരം മലയാളം ശ്രേഷ്ഠം: മാതൃഭുമി മുഖ പ്രസംഗം


