Image

മുന്‍ യു.എസ് ഹൗസ് സ്പീക്കര്‍ ജിം റൈറ്റ് അന്തരിച്ചു

പി. പി. ചെറിയാന്‍ Published on 07 May, 2015
മുന്‍ യു.എസ് ഹൗസ് സ്പീക്കര്‍ ജിം റൈറ്റ് അന്തരിച്ചു
ഡാളസ്: മൂന്ന് ദശകത്തിലധികം യു.എസ്.ഹൗസ് പ്രതിനിധിയായിരുന്ന പ്രമുഖ ടെക്‌സസ് ഡമോക്രാറ്റും, മുന്‍ യു.എസ്.ഹൗസ് സ്വീക്കറുമായിരുന്ന ജിം റൈറ്റ് ഇന്ന്(മെയ് 6) ബുധനാഴ്ച ഫോര്‍ട്ട് വര്‍ത്തിലുള്ള നഴ്‌സിങ്ങ് ഹോമില്‍ വെച്ചു രാവിലെ അന്തരിച്ചു.

1922 ഡിസംബര്‍ 22ന് ഫോര്‍ട്ട് വര്‍ത്തിലായിരുന്ന ജിമ്മിന്റെ ജനനം-ഓക്ക് ക്ലിഫ് ഡാളസ് ആഡംസണ്‍ ഹൈസ്‌ക്കൂളില്‍ നിന്നും 1939 ല്‍ ഗ്രാജുവേറ്റ് ചെയ്തു.

ഓസ്റ്റിനില്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, പഠനം നിര്‍ത്തി യു.എസ്. ആര്‍മിയില്‍ ചേര്‍ന്ന് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തതിനുശേഷമാണ് ടെക്‌സസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇരുപത്തി ആറാമത്തെ വയസ്സില്‍ വെതര്‍ ഫോര്‍ഡ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് റീഗന്റെ ഭരണത്തില്‍ 1987 ജനുവരിയില്‍ ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1989 ഏപ്രില്‍ 30ന് സ്പീക്കര്‍ സ്ഥാനത്തുനിന്നും ജിം പുറത്തായി. അമേരിക്കയുടെ ചരിത്രത്തില്‍ മിഡ് ടേം തിരഞ്ഞെടുപ്പില്‍ പുറത്തായ ആദ്യ ഹൗസ് സ്പീക്കര്‍ ജിം റൈറ്റായിരുന്നു.
ഇരുപതുവര്‍ഷം ടെക്‌സസ് ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായും ജിം റൈറ്റ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജിം റൈറ്റിന്റെ നിയോഗത്തില്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ പ്രസിഡന്റ് ബുഷ് എന്നിവര്‍ അനുശോചിച്ചു. ഫോര്‍ട്ട് വര്‍ത്തിലാണ് സംസ്‌ക്കാര ശുശ്രൂഷകള്‍ നടക്കുന്നത്. തിയ്യതിയും സമയവും തീരുമാനിച്ചിട്ടില്ല.

മുന്‍ യു.എസ് ഹൗസ് സ്പീക്കര്‍ ജിം റൈറ്റ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക