Image

നേപ്പാള്‍ ദുരന്തം: സണ്ണിവെയ്ല്‍ ഹിന്ദു ടെംബിള്‍ ധനസമാഹരണം നടത്തി

പി. പി. ചെറിയാന്‍ Published on 07 May, 2015
നേപ്പാള്‍ ദുരന്തം: സണ്ണിവെയ്ല്‍ ഹിന്ദു ടെംബിള്‍ ധനസമാഹരണം നടത്തി
സണ്ണിവെയ്ല്‍(കാലിഫോര്‍ണിയ): പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാള്‍ ജനതക്ക് സഹായഹസ്തവുമായി സണ്ണിവെയ്ല്‍ ഹിന്ദു ക്ഷേത്രം.

ഹരിയാനയില്‍ നിന്നുള്ള സുപ്രസിദ്ധ ഫോക്ക് ഗായിക അര്‍ജുന്‍ ജയപുരി, ഗായിക ടിന മാന്‍ എന്നിവര്‍ പങ്കെടുത്ത സംഗീത സായാഹ്നം സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്.
പ്രവേശനം സൗജന്യമായിരുന്നുവെങ്കിലും പങ്കെടുക്കുവാനെത്തിയ ആസ്വാദകര്‍ സംഭാവനയായി നല്‍കിയ തുക മുഴുവന്‍ നേപ്പാളിലേക്ക് അയച്ചുകൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. അവരെ സഹായിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. മാത്രമല്ല എവിടെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നുവോ, അവിടെ ഓടിയെത്തി അവരെ ആശ്വസിപ്പിക്കുകയും, സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരിക്കും. സണ്ണിവെയ്ല്‍ ടെംബിള്‍ ട്രഷറര്‍ രാജ് ബാനറ്റ് പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് സംഗീത പരിപാടികള്‍ ആരംഭിച്ചത്.
നേപ്പാളില്‍ ജനിച്ചു, ഇന്ത്യയില്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ച് അമേരിക്കയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന നാരായണ്‍ പ്രധാന്‍ നേപ്പാളില്‍ ഇന്ത്യാഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളേയും, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം പ്രകടിപ്പിച്ച സേവന സന്നദ്ധതയേയും പ്രത്യേകം അനുസ്മരിച്ചു.
സാന്‍ ഒസെ സിറ്റി കൗണ്‍സില്‍മാന്‍ ആഷ് കാള്‍റ പ്രത്യേക അതിഥിയായി പങ്കെടുത്തു. ഭരത് ത്രിപാഠി ഹിന്ദു ടെംബിളിനെ പ്രതിനിധീകരിച്ചു എത്തിചേര്‍ന്ന് ഏവര്‍ക്കും നന്ദി പറഞ്ഞു.

നേപ്പാള്‍ ദുരന്തം: സണ്ണിവെയ്ല്‍ ഹിന്ദു ടെംബിള്‍ ധനസമാഹരണം നടത്തി
നേപ്പാള്‍ ദുരന്തം: സണ്ണിവെയ്ല്‍ ഹിന്ദു ടെംബിള്‍ ധനസമാഹരണം നടത്തി
നേപ്പാള്‍ ദുരന്തം: സണ്ണിവെയ്ല്‍ ഹിന്ദു ടെംബിള്‍ ധനസമാഹരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക