Image

മാര്‍. ക്രിസ്റ്റൊസം സ്വപ്ന പദ്ധതിക്ക് തിരുവല്ലാ അസോസിയേഷന്റെ ധനസഹായം

Published on 06 May, 2015
മാര്‍. ക്രിസ്റ്റൊസം സ്വപ്ന  പദ്ധതിക്ക്  തിരുവല്ലാ  അസോസിയേഷന്റെ ധനസഹായം
ഡാലസ്:  ബുദ്ധിമാന്ദ്യം സംഭവിച്ച  കുട്ടികളുടെ  പുനരധിവാസത്തിനായുള്ള വൈഎംസിഎയുടെ മാര്‍. ക്രിസ്റ്റൊസം സ്വപ്ന പദ്ധതിക്ക് തിരുവല്ലാ അസോസിയേഷന്‍ ഓഫ്  ഡാലസ് സഹായം നല്‍കി. ഏപ്രില്‍  12നു  കരോള്‍ട്ടനില്‍ വച്ച്  നടത്തപെട്ട  മീറ്റിംഗില്‍, പദ്ധതിയുടെ രക്ഷാധികാരിയായ ഡോ. ഗീവര്‍ഗീസ് മാര്‍. കൂറിലോസ്  മേത്രോപോലീത്താക്ക്   അസോസിയേഷന്റെ ട്രഷറര്‍ മാത്യു  സാമുവേല്‍ ധനസഹായം കൈമാറി. തിരുവല്ല അസോസിയേഷന്റെ നേതൃത്വത്തിലുള്ള  ചാരിറ്റി  പ്രവര്‍ത്തനങ്ങളെ പറ്റി  പ്രസിഡന്റ്  സോണി ജേക്കബ്  വിശദീകരിച്ചു,  ഇത്  രണ്ടാം  തവണയാണ്  ഈ  പദ്ധധിക്കായ്  സഹായം നല്‍കുന്നതെന്നു സോണി 40 ജേക്കബ് അറിയിച്ചു.

 2014 മെയ്  മാസത്തില്‍  നടത്തപെട്ട  ഉല്ലാസതിരമാല  പരിപാടിയില്‍  നിന്നും  സമാഹരിച്ച   തുകയാണ്  പദ്ധധിക്കായി  നല്കിയത്. മാര്‍ത്തോമ  സഭയുടെ  കൌണ്‍സില്‍  മെംബര്‍മാരായ   സഖറിയ  മാത്യു  മാമ്മൂട്ടില്‍ (സുനു മാത്യു), പ്രമുഖ  വ്യവസായി  വര്‍ഗീസ് ചാമത്തില്‍   തുടങ്ങിയവര്‍  തിരുവല്ല  അസോസിയേഷന്‍  ഓഫ്   ഡാലസിന്റെ ജീവ  കാരുണ്യ  പ്രവര്‍ത്തനങ്ങളെ  ശ്ലാഘിച്ചു. മറുപടി  പ്രസംഗത്തില്‍, മാര്‍. കൂറിലോസ് മെത്രാപോലീത്താ  തിരുവല്ലാ അസോസിയേഷന്റെ  സഹായത്തിനു  നന്ദി പറയുകയും, ജീവ  കാരുണ്യ  പ്രവര്‍ത്തനത്തില്‍  ഈ  അസോസിയേഷന്‍  വഹിക്കുന്ന പങ്കിനെ  പ്രസംസിക്കുകയും ചെയ്തു . തുടര്‍ന്നും  സഹായം  നല്‍കണമെന്നു അഭ്യര്‍ത്ഥിച്ച  തിരുമേനിക്ക്, പ്രസിഡന്റ്  സോണി   ജേക്കബ്  എല്ലാ  സഹായങ്ങളും  വാഗ്ദാനം  ചെയ്തു. 

 ട്രഷറര്‍  മാത്യു സാമുവേല്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. സുനില്‍  തലവടി, ബിനോ  മാത്യു , ബിനോ  കുന്നില്‍  തുടങ്ങിയവര്‍  സമ്മേളനത്തിന്റെ  വിജയത്തിനായി പ്രവര്‍ത്തിച്ചു.  മെയ്  16 നു റിച്ചാഡ്‌സനിലെ  ക്രൌളി പാര്‍ക്കില്‍  നടക്കുന്ന  അസോസിയേഷന്റെ പിക്കിനിക്കിലേക്ക്   തിരുവല്ലാ സ്വദേശികളെയും, സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരെയും  ക്ഷണിക്കുനതായി സെക്രട്ടറി  ബിജു  വര്‍ഗീസ്  അറിയിച്ചു.


റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍ 
മാര്‍. ക്രിസ്റ്റൊസം സ്വപ്ന  പദ്ധതിക്ക്  തിരുവല്ലാ  അസോസിയേഷന്റെ ധനസഹായംമാര്‍. ക്രിസ്റ്റൊസം സ്വപ്ന  പദ്ധതിക്ക്  തിരുവല്ലാ  അസോസിയേഷന്റെ ധനസഹായംമാര്‍. ക്രിസ്റ്റൊസം സ്വപ്ന  പദ്ധതിക്ക്  തിരുവല്ലാ  അസോസിയേഷന്റെ ധനസഹായംമാര്‍. ക്രിസ്റ്റൊസം സ്വപ്ന  പദ്ധതിക്ക്  തിരുവല്ലാ  അസോസിയേഷന്റെ ധനസഹായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക