Image

വിശ്വാസവര്‍ഷത്തില്‍ സമ്പൂര്‍ണ്ണ വിശുദ്ധ ഗ്രന്ഥ പാരായണം ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 December, 2012
വിശ്വാസവര്‍ഷത്തില്‍ സമ്പൂര്‍ണ്ണ വിശുദ്ധ ഗ്രന്ഥ പാരായണം ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍
ന്യൂജേഴ്‌സി: തിരുസഭാ മാതാവ്‌ 2012-13 വിശ്വാസ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ഡിസംബര്‍ 5,6,7 തീയതികളിലായി സമ്പൂര്‍ണ്ണ വിശുദ്ധ ഗ്രന്ഥ പാരായണം നടത്തപ്പെടുന്നു. ഡിസംബര്‍ അഞ്ചാം തീയതി ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ വായന ആരംഭിച്ച്‌ ശനിയാഴ്‌ചയോടെ വിശുദ്ധ ഗ്രന്ഥ വായന അവസാനിക്കുമെന്ന്‌ ഇടവക വികാരി ഫാ.. തോമസ്‌ കടുകപ്പിള്ളി അറിയിച്ചു. ഉത്‌പത്തി മുതല്‍ വെളിപാട്‌ വരെയുള്ള മുഴുവന്‍ ഭാഗങ്ങളും വായിച്ചു തീര്‍ക്കാനാണ്‌ പരിപാടി.

വിശുദ്ധ ഗ്രന്ഥ പാരായണത്തിന്‌ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും പങ്കുചേരുന്നു. പ്രത്യേകിച്ച്‌ ദേവാലയത്തിലെ ഭക്തസംഘടനകളായ മരിയന്‍ മദേഴ്‌സ്‌, ജോസഫ്‌ ഫാദേഴ്‌സ്‌, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ തയാറായിക്കഴിഞ്ഞതായി സംഘാടകരായ കുഞ്ഞമ്മ ഫ്രാന്‍സീസ്‌, റെമി ചിറയില്‍ എന്നിവര്‍ പറഞ്ഞു.

വിശുദ്ധ ഗ്രന്ഥം ദിവസേന വായിക്കുവാനും, ശരിയായി പഠിക്കുവാനും, വിശുദ്ധ ഗ്രന്ഥത്തിലൂന്നി വിശ്വാസ തീക്ഷണതയോടെ ജീവിക്കാനും ഓരോ വ്യക്തിക്കും കഴിയുന്നതോടൊപ്പം, ഇളംതലമുറയെ പ്രാപ്‌തരാക്കാനും ഉദ്ദേശിച്ചുകൊണ്ടാണ്‌ വിശ്വാസവര്‍ഷത്തില്‍ നടത്തുന്ന ഈ സമ്പൂര്‍ണ്ണ വിശുദ്ധ ഗ്രന്ഥ പാരായണം.

എല്ലാ മനുഷ്യരും യേശുക്രിസ്‌തുവിനെ അറിയണമെന്നും, ഓരോ ക്രിസ്‌ത്യാനിയും യേശുക്രിസ്‌തുവിനെ പ്രഘോഷിക്കണമെന്നും തിരുസഭ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ മരുഭൂമിയില്‍ നിന്നും ക്രിസ്‌തുവിന്റെ സമൃദ്ധിയിലേക്ക്‌ ഓരോ വ്യക്തിയും പ്രത്യേക ചൈതന്യത്തോടെ കടന്നുവരണമെന്ന പരിശുദ്ധ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ ഉദ്‌ബോധനത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ നടത്തുന്ന വിശുദ്ധ ഗ്രന്ഥ പാരായണം.

വിശ്വാസത്തെ അറിയുവാനും, വിശ്വാസത്തില്‍ ജീവിക്കുവാനും വിശ്വാസം പങ്കുവെയ്‌ക്കാനും ഇടവകയിലെ ഓരോ കുടുംബത്തിനും കഴിയണം. പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജീവമാണ്‌. അതുകൊണ്ടുതന്നെ വിശ്വാസത്തെ ജീവിതത്തിലൂടെ, പുണ്യപ്രവര്‍ത്തിയിലൂടെ മറ്റുള്ളവരോട്‌ പങ്കുവെയ്‌ക്കേണ്ടതു ആവശ്യമാണെന്നും, ക്രിസ്‌തീയ ജീവിതം ക്രിസ്‌തുവിലുള്ള, ക്രിസ്‌തുവിനു വേണ്ടിയുള്ള ജീവിതമായിക്കണ്ട്‌ ഈ വിശ്വാസവര്‍ഷം കൂദാശ സ്വീകണരത്തിലൂടെ, വചന വായനയിലൂടെ , പുണ്യ പ്രവര്‍ത്തികളിലൂടെ കൂടുതല്‍ സാക്ഷ്യമേകാന്‍ ഓരോ ഇടവകാംഗങ്ങള്‍ക്കും കഴിയട്ടെ എന്നും വികാരി ഫാ. തോമസ്‌ കടുകപ്പള്ളി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോം പെരുമ്പായില്‍ (ട്രസ്റ്റി) 609 326 3708). സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
വിശ്വാസവര്‍ഷത്തില്‍ സമ്പൂര്‍ണ്ണ വിശുദ്ധ ഗ്രന്ഥ പാരായണം ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക