Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌0-പുതുവത്സരാഘോഷങ്ങള്‍ ഡിസം. 5-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 December, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌0-പുതുവത്സരാഘോഷങ്ങള്‍ ഡിസം. 5-ന്‌
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ ജനുവരി അഞ്ചിന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ നടത്തപ്പെടും. ചിക്കാഗോ സീറോ മലബാര്‍ ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.

ആഘോഷങ്ങളുടെ നടത്തിപ്പിനായി ബോര്‍ഡ്‌ മെമ്പര്‍ സിബിള്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആഘോഷ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌. ക്രിസ്‌മസ്‌-പുതുവത്സരാഘോഷ പരിപാടികളിലേക്കായി എല്ലാ മലയാളി കുടുംബങ്ങളേയും അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു. സെക്രട്ടറി സാബു നെടുവീട്ടില്‍ അറിയിച്ചതാണിത്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌0-പുതുവത്സരാഘോഷങ്ങള്‍ ഡിസം. 5-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക