Image

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ച സംഭവം: നടപടിക്ക്‌ ശിപാര്‍ശ

Published on 04 December, 2012
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ച സംഭവം: നടപടിക്ക്‌ ശിപാര്‍ശ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ഉപകരണം തകരാറിലായതിനെത്തുടര്‍ന്ന്‌ നാലുരോഗികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ ആഗോര്യ വകുപ്പ്‌ ഉത്തരവിട്ടു. ഇന്നലെ രാവിലെ വടക്കന്‍ ഡല്‍ഹിയിലെ മെറ്റ്‌കാഫ്‌ റോഡിലെ ശുശ്രുത്‌ ട്രോമ സെന്‍ററിലാണ്‌ സംഭവം.

രാജ്‌കുമാരി(35), ജാവേദ്‌(20), റിഹാന(36) എന്നിവരും 25 വയസ്സുതോന്നിക്കുന്ന അജ്ഞാതനുമാണ്‌ മരിച്ചത്‌. കശ്‌മീരി ഗേറ്റില്‍ താമസിക്കുന്ന ജാവേദിനെ തലയ്‌ക്ക്‌ പരിക്കേറ്റതിനെ തുടര്‍ന്നാണ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. ഭക്ഷ്യവിഷബാധയേറ്റാണ്‌ സ്വരൂപ്‌ നഗറിലെ രാജ്‌കുമാരി ആസ്‌പത്രിയിലെത്തിയത്‌. തലയ്‌ക്ക്‌ പരിക്കേറ്റ റിഹാനയ്‌ക്ക്‌ ശസ്‌ത്രക്രിയയും നടത്തിയിരുന്നു.

ഓക്‌സിജന്‍ വിതരണം ചെയ്യുന്ന മെഷീനും അതുമായി ബന്ധപ്പെട്ട ശൃംഖലയും തകരാറിലായതാണ്‌ സംഭവകാരണമെന്ന്‌ കരുതുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചാബിബാഗിലെ സ്വകാര്യസ്ഥാപനമാണ്‌ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണംചെയ്യുന്നത്‌.

ആരോഗ്യവകുപ്പ്‌ സ്‌പെഷല്‍സെക്രട്ടറി എസ്‌.ബി. ശശാങ്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുക. വെള്ളിയാഴ്‌ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. ജി.ടി.ബി. ആസ്‌പത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ എ.കെ സേത്തി, ജി.പി പന്ത്‌ ആസ്‌പത്രിയിലെ അനസ്‌തേഷ്യവകുപ്പ്‌ മേധാവി ദീപക്‌ എന്നിവരും അന്വേഷണസമിതിയിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക