Image

കടുവയെ വെടിവെച്ചുകൊന്ന കേസ് അന്വേഷിക്കും

Published on 04 December, 2012
കടുവയെ വെടിവെച്ചുകൊന്ന കേസ് അന്വേഷിക്കും
കടുവയെ വെടിവെച്ചുകൊന്ന കേസ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി അന്വേഷിക്കും. അതോറിറ്റി ഡി.ഐ.ജി. എസ്.പി. യാദവിന് റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് പ്രതിനിധി വിനോദ്കുമാര്‍ ദാമോദര്‍ അയച്ച ഇ-മെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
കടുവ നരഭോജിയല്ലെന്നിരിക്കെ മനുഷ്യജീവന് ഭീഷണിയുയര്‍ന്നുവെന്ന് പറയുന്നത് യുക്തിസഹമല്ല. മയക്കുവെടിവെച്ചശേഷം കടുവ മയങ്ങുന്നതിനുമുമ്പുതന്നെ വെടിവെച്ചുകൊല്ലുകയായിരുന്നു. മയക്കുവെടിവെച്ചാല്‍ കടുവ മയങ്ങാന്‍ 20 മിനിറ്റെങ്കിലുമെടുക്കും. ഇതിനുള്ള സമയം നല്‍കിയില്ലെന്നും വിനോദ്കുമാര്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക