Image

ഷിക്കാഗോ സെന്റ്‌ മേരീസ്‌ പള്ളിയുടെ പ്രവേശന കവാടം ഉദ്‌ഘാടനം ചെയ്‌തു

ജയിന്‍ മാക്കീല്‍ Published on 04 December, 2012
ഷിക്കാഗോ സെന്റ്‌ മേരീസ്‌ പള്ളിയുടെ പ്രവേശന കവാടം ഉദ്‌ഘാടനം ചെയ്‌തു
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പുതുക്കി നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെയും ഹാള്‍വേയുടെയും ഔപചാരിക ഉദ്‌ഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വ്വച്ചു. നവംബര്‍ 27 ചെവ്വാഴ്‌ച വൈകുന്നേരം 7:00 ന്‌ ദിവ്യബലി അര്‍പ്പിച്ചശേഷമാണ്‌ മനോഹരമായി നിര്‍മ്മിച്ച ഈ പ്രവേശന കവാടം ചുവപ്പു നാടമുറിച്ച്‌ വിശ്വാസികള്‍ക്കായി മാര്‍ മൂലക്കാട്ട്‌ തുറന്നുകൊടുത്തത്‌.

താന്‍ ഓരോപ്രാവശ്യം അമേരിക്കയില്‍ വരുമ്പോഴും ഇവിടുത്തെ റീജിയന്റെ ഭാഗമായുള്ള പള്ളികളില്‍ വരുന്ന പുരോഗതി അത്ഭുതാവഹമാണെന്ന്‌ ദിവ്യബലിമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പിതാവ്‌ അനുസ്‌മരിച്ചു. ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയുടെ പുരോഗതിയ്‌ക്കു നേതൃത്വം നല്‌കുന്ന വികാരി ഫാ. ഏബ്രഹാം മുത്തോലത്തിനെയും അസ്സോസിയേറ്റ്‌ വികാരി ഫാ. സിജു മുടക്കോടിയിലിനെയും കൈക്കരന്മാരെയും ഇവയോടു സഹകരിക്കുന്ന എല്ലാവരെയും പിതാവ്‌ അനുമോദിച്ചു.
ഷിക്കാഗോ സെന്റ്‌ മേരീസ്‌ പള്ളിയുടെ പ്രവേശന കവാടം ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക