Image

യെദിയൂരപ്പ ഈമാസം ബിജെപി വിടും; പുതിയ പാര്‍ട്ടി ഡിസംബര്‍ ഒമ്പതിന്

Published on 12 November, 2012
യെദിയൂരപ്പ ഈമാസം ബിജെപി വിടും; പുതിയ പാര്‍ട്ടി ഡിസംബര്‍ ഒമ്പതിന്
ബാംഗളൂര്‍: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഈമാസം അവസാനത്തോടെ ബിജെപിയില്‍ നിന്നു രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചു. ബിജെപിയില്‍ നിന്നു രാജിവയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന യെദിയൂരപ്പ ഡിസംബര്‍ ഒമ്പതിന് സ്വന്തം പാര്‍ട്ടിയായ കര്‍ണാടക ജനതാപാര്‍ട്ടി ഔപചാരികമായി ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചു. 

ഹവേരിയില്‍ നടക്കുന്ന ബഹുജന റാലിയോടെയാണ് കെജെപിയുടെ ഉദ്ഘാടനം നടക്കുക. എന്നാല്‍, യെദിയൂരപ്പയുടെ പാര്‍ട്ടിയുടെ ഉദ്ഘാടനവും റാലിയും നടക്കുന്നതിനു മുമ്പുതന്നെ കര്‍ണാടക നിയമസഭയില്‍ വര്‍ഷകാല സമ്മേളനം ആരംഭിക്കാനാണു മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുടെ നീക്കം. ഡിസംബര്‍ അഞ്ചുമുതല്‍ 13 വരെ നിയമസഭ സമ്മേളിക്കുമെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. യെദിയൂരപ്പയെ പാര്‍ട്ടിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്രനേതൃത്വം ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റിലി യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിയെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക