Image

ശ്രീലങ്ക-ന്യൂസിലന്‍ഡ് അഞ്ചാം ഏകദിനം ഉപേക്ഷിച്ചു

Published on 12 November, 2012
ശ്രീലങ്ക-ന്യൂസിലന്‍ഡ് അഞ്ചാം ഏകദിനം ഉപേക്ഷിച്ചു
ഹബന്‍ടോട്ട: ശ്രീലങ്ക-ന്യൂസിലന്‍ഡ് അഞ്ചാം ഏകദിനം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. പരമ്പര 3-0ന് നേരത്തെ ലങ്ക സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 28.3 ഓവറില്‍ 123/8 എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴയെത്തിയത്. ഉപുല്‍ തരംഗ (60), മഹേല ജയവര്‍ധന (24) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. 

കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ന്യൂസിലന്‍ഡിന്റെ ബി.ജെ.വാറ്റ്‌ലിംഗാണ് മാന്‍ ഓഫ് ദ സീരീസ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക