Image

വെള്ളാപ്പള്ളി നിലപാട് മാറ്റി

Published on 12 November, 2012
വെള്ളാപ്പള്ളി നിലപാട് മാറ്റി
ആലപ്പുഴ: രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന നിലപാട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാറ്റി. ചെന്നിത്തല മന്ത്രിയാകണമെന്ന് തനിക്ക് ഒരു താത്പര്യവും ഇല്ല. ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് ആവശ്യത്തോട് താന്‍ യോജിക്കുക മാത്രമാണ് ചെയ്തത്. വിഷയത്തില്‍ എന്‍എസ്എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന തന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചത് അധികാര രാഷ്ട്രീയത്തിലെത്താനാണ്. അദ്ദേഹം അധികാരത്തിലെത്തുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ അത് തിരുത്താവുന്നതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക