Image

സച്ചിനു കൂടുതല്‍ ബഹുമാനം നല്‍കേണ്‌ടെന്ന് ആന്‍ഡേഴ്‌സണ്‍

Published on 12 November, 2012
സച്ചിനു കൂടുതല്‍ ബഹുമാനം നല്‍കേണ്‌ടെന്ന് ആന്‍ഡേഴ്‌സണ്‍
ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങള്‍ വാക്‌പോര് ആരംഭിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കറിന് അമിത ബഹുമാനം നല്‍കേണ്ടതില്ലെന്ന് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ പറഞ്ഞു. ഡെയ്‌ലി മെയ്‌ലിലെ തന്റെ കോളത്തിലാണ് ആന്‍ഡേഴ്‌സണ്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 

സച്ചിന്റെ അവസാന ടെസ്റ്റ് പരമ്പര എന്ന നിലയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുന്നത് താന്‍ ആസ്വദിക്കുന്നുണ്ട്. സച്ചിന്‍ ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 

അര്‍ബുദ ചികിത്സയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ ആന്‍ഡേഴ്‌സണ്‍ പ്രശംസിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക