Image

നായയെയും കുറുക്കനെയും വെട്ടിക്കൊന്നു; വിശദമായ അന്വേഷണത്തിന് പോലീസ്

Published on 12 November, 2012
നായയെയും കുറുക്കനെയും വെട്ടിക്കൊന്നു; വിശദമായ അന്വേഷണത്തിന് പോലീസ്
കോഴിക്കോട്: നായ്ക്കളെ വെട്ടിക്കൊല്ലുന്ന സംഭവം കോഴിക്കോട്ടും. ഇന്ന് പുലര്‍ച്ചെയാണ് രാമനാട്ടുകര- പൂളാടിക്കുന്ന് ബൈപ്പാസില്‍ മാളിക്കടവ് ഭാഗത്ത് റോഡരികില്‍ ഒരു നായയെയും കുറുക്കനെയും വെട്ടിക്കൊന്ന നിലയില്‍ കണെ്ടത്തിയത്. 

പുറത്ത് ആഴത്തിലുള്ള മുറിവുകളും കുടല്‍മാല പുറത്തു വന്ന നിലയിലുമാണ് രണ്ട് ജന്തുക്കളെയും റോഡരികില്‍ കണെ്ടത്തിയത്. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്ത് നാട്ടുകാരും ഓടിക്കൂടി. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നായ്ക്കളെ വെട്ടി പരിശീലനം നടത്തുന്ന വിവരം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. 

ചില തീവ്രവാദി സംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് വടിവാള്‍ ഉപയോഗിച്ച് മൃഗങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണെ്ടത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരിക്കാം ഈ ആക്രമണമെന്നാണ് പോലീസ് നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക