Image

വിദേശ നിക്ഷേപം: വോട്ടെടുപ്പ് വേണമെന്ന് ഇടത് പാര്‍ട്ടികള്‍

Published on 12 November, 2012
വിദേശ നിക്ഷേപം: വോട്ടെടുപ്പ് വേണമെന്ന് ഇടത് പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്ന് ഇടത് പാര്‍ട്ടികള്‍. ഇടത് പാര്‍ട്ടികളുടെ യോഗത്തിന് ശേഷം സിപിഎം പിബി അംഗം സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. 

ഉടന്‍ തുടങ്ങിനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച വേണമെന്നാണ് ഇടത് പാര്‍ട്ടികളുടെ നിലപാട്. ഇക്കാര്യത്തില്‍ സമാന നിലപാടുള്ള എസ്പി, ബിഎസ്പി പാര്‍ട്ടികളുമായി ഇടത് നേതാക്കള്‍ ചര്‍ച്ച നടത്തും. വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും സീതാറാം യെച്ചുരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക