Image

റിയാദ്‌ ഗ്യാസ്‌ ടാങ്കര്‍ അപകടം: പരിക്കേറ്റവരില്‍ ആറ്‌ മലയാളികള്‍

Published on 02 November, 2012
റിയാദ്‌ ഗ്യാസ്‌ ടാങ്കര്‍ അപകടം: പരിക്കേറ്റവരില്‍ ആറ്‌ മലയാളികള്‍
റിയാദ്‌: ഇന്നലെ റിയാദില്‍ 24 പേരുടെ മരണത്തിനിടയാക്കിയ ഗ്യാസ്‌ ടാങ്കര്‍ ദുരന്തത്തില്‍ പരിക്കേറ്റവരില്‍ ആറ്‌ മലയാളികളും ഉള്‍പ്പെടുന്നു. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരുടെ പേര്‌ പുറത്തുവിട്ടിട്ടില്ല.

അപകടത്തില്‍ 124 പേര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. അപകടത്തില്‍പെട്ടവരുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന്‌ അബ്‌ദുള്ള രാജാവ്‌ അറിയിച്ചു. അപകടത്തില്‍പെട്ട ടാങ്കര്‍ ഓടിച്ച ഡ്രൈവറെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്‌ട്‌. ഫിലിപ്പൈന്‍സുകാരനായ ഇയാള്‍ അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

വ്യാഴാഴ്‌ച രാവിലെ ഏഴരയോടെ എല്‍.പി വാതകവുമായി പോകുകയായിരുന്ന ഗ്യാസ്‌ ടാങ്കര്‍ പാലത്തിന്റെ തൂണില്‍ ഇടിച്ച്‌ മറിഞ്ഞത്‌.

റിയാദ്‌ ഗ്യാസ്‌ ടാങ്കര്‍ അപകടം: പരിക്കേറ്റവരില്‍ ആറ്‌ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക