Image

നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ പുരോഗതി; കീമോ തെറാപ്പിക്ക്‌ വിധേയനാക്കി

Published on 02 November, 2012
നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ പുരോഗതി; കീമോ തെറാപ്പിക്ക്‌ വിധേയനാക്കി
കൊച്ചി: ഹാസ്യനടനും സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തെ കീമോ തെറാപ്പിക്ക്‌ വിധേയനാക്കി. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച ഇന്നസെന്റ്‌ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ശസ്‌ത്രക്രിയ കഴിഞ്ഞെങ്കിലും മാസങ്ങള്‍ നീണ്ട കീമോതെറാപ്പി വേണ്ടിവരും.

രോഗം ഭേദപ്പെടുത്താവുന്ന അവസ്ഥയിലാണെന്നാണ്‌ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്‌. കുറഞ്ഞത്‌ ആറുമാസമെങ്കിലും വിശ്രമവും വേണ്ടി വരുമെന്നതിനാല്‍ ആ സമയം സിനിമയില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടി വരും. സത്യന്‍ അന്തിക്കാടിന്റെപുതിയ ചിത്രത്തിനു ശേഷം ഇന്നസെന്റ്‌ അഭിനയം കുറച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക