Image

ഇന്‍ഫോസില്‍ വീണ്ടും ചെലവു ചുരുക്കല്‍; നിയമനങ്ങള്‍ നീട്ടി

Published on 02 November, 2012
ഇന്‍ഫോസില്‍ വീണ്ടും ചെലവു ചുരുക്കല്‍; നിയമനങ്ങള്‍ നീട്ടി
ബാംഗ്‌ളൂര്‍: ഐടി കമ്പനിയായ ഇന്‍ഫോസില്‍ വീണ്ടും ചെലവു ചുരുക്കല്‍ നടപടി. ഇക്കഴിഞ്ഞയിടെ കാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ വഴി എടുത്ത 1700 ട്രെയിനി കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാരുടെ നിയമനം നീട്ടി. കൂടാതെ ജീവനക്കാര്‍ക്ക്‌ വിമാനങ്ങളില്‍ ബിസിനസ്‌ ക്‌ളാസ്‌ യാത്ര അനുവദിച്ചിരുന്നതും റദ്ദാക്കി. കാമ്പസുകളില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്‌ത ട്രെയിനികളുടെ നിയമന തീയതി മൂന്നു മാസം മാത്രമാണ്‌ നീട്ടിയതെന്നും ഇക്കാലയളിവില്‍ അവര്‍ക്ക്‌ ഓണ്‍ലൈന്‍ ട്രെയിനിങ്ങിന്‌ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വക്താവ്‌ വിശദീകരിച്ചു.

ഇന്‍ഫോസിന്റെ ലാഭം കുറയുന്നതും ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തിയതുമാണ്‌ ചെലവ്‌ ചുരുക്കല്‍ നടപടികള്‍ക്ക്‌ കാരണമെന്നാണ്‌ വിലയിരുന്മപ്പെടുന്നത്‌. പ്രധാന വരുമാന ശ്രോതസുകളായ യൂറോപ്പിലും അമേരിക്കലും കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഇന്‍ഫോസിസിന്‍െറ ലാഭത്തെന്മ കാര്യമായി ബാധിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക