ദൈവമനുഷ്യ ബന്ധം യാഥാര്‍ത്ഥ്യമാക്കുന്ന സകല വിശുദ്ധരുടെയും പരേതാത്മാക്കളുടെയും അനുസ്മരണം
Published on 02 November, 2012
വത്തിക്കാന്‍: സകല വിശുദ്ധരെയും പരേതാത്മാക്കളെയും അനുസ്മരിച്ച് ബനിഡിക്ട് 16-ാമന്‍ പാപ്പ സന്ദേശം നല്കി. നവംമ്പര്‍
1-ാം തിയതി വ്യാഴാഴ്ച രാവിലെ സകല വിശുദ്ധരുടെ അനുസ്മരണ ദിനത്തില്‍,
വത്തിക്കാനിലുള്ള അപ്പസ്തോലിക അരമനയില്‍ തന്റെ പഠനമുറിയുടെ ജാലകത്തില്‍
പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്, അവിടെ സമ്മേളിച്ച ആയിരക്കണക്കിന്
തീര്‍ത്ഥാടകര്‍ക്കും ലോകത്തിനുമായി പാപ്പ സന്ദേശം നല്‍കിയത്.
സകല വിശുദ്ധരുടെയും പരേതാത്മാക്കളുടെയും അനുസ്മരണം ജീവിത യാഥാര്‍ത്ഥ്യങ്ങളായ ആത്മ-ഭൗമ
ചക്രവാളങ്ങളുടെ അനുസ്മരണവും ആഘോഷവുമാണെന്ന് ധ്യാനിച്ചുകൊണ്ടാണ് പാപ്പ
പ്രഭാഷണം ആരംഭിച്ചത്. മനുഷ്യന്റെ ഈ ലോക ജീവിത യാത്രയെ ഭൂമിയും, നിത്യതയുടെ
തീരങ്ങള്‍ തേടിയുള്ള പ്രയാണത്തെ സ്വര്‍ഗ്ഗവും
അനുസ്മരിപ്പിക്കുന്നുവെന്നും, രണ്ടും മനുഷ്യ ജീവിതത്തിന്റെ
യാഥാര്‍ത്ഥ്യങ്ങളാണെന്നും പാപ്പ പ്രസ്താവിച്ചു. നിത്യതയുടെ സ്വര്‍ഗ്ഗീയ
ജരൂസലേമിലേയ്ക്ക് അനുയാത്രചെയ്യുന്ന ചരിത്രത്തിലെ വിശ്വാസ സമൂഹമെന്ന
നിലയില്‍, ജീവിതത്തിന്റെ ഈ രണ്ടു മേഖലകളും സഭ ഉള്ക്കുള്ളുന്നുണ്ടെന്നും
പാപ്പ ഉദ്ബോധിപ്പിച്ചു.
സകലവിശുദ്ധരുടെയും പരേതാത്മാക്കളുടെയും അനുസ്മരണാ ദിനങ്ങള്‍ മനുഷ്യന്റെ ഈ ജീവിതത്തിലെ ആത്മ-ഭൗമ ചക്രവാളങ്ങളുടെ ഐക്യം പ്രതിഫലിപ്പിക്കുന്നുവെന്നും, ഈ
ജീവിതത്തില്‍ ആരംഭിക്കേണ്ട സാഹോദര്യ ഐക്യം സ്വര്‍ഗ്ഗീയ ഐക്യത്തില്‍
ആര്‍ജ്ജിക്കേണ്ട ആത്മീയ ഐക്യത്തിന്റെ നാന്ദിയാണെന്നും പാപ്പ
അനുസ്മരിപ്പിച്ചു.
ആത്മ-ഭൗമ യാഥാര്‍ത്ഥ്യങ്ങളുടെ ബലതന്ത്രം
മനുഷ്യകുലത്തിന് സുവ്യക്തമാക്കി തന്നത് ദൈവപുത്രനായ ക്രിസ്തുവാണെന്നും,
ക്രിസ്തുവിലൂടെ അത് സഭ സ്വായത്തമാക്കുവാനും പ്രഘോഷിക്കുവാനും നിരന്തരമായി
പരിശ്രമിക്കുന്നുവെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
ദൈവ-മനുഷ്യ
ബന്ധത്തിന്റെ കൂട്ടായ്മ യാഥാര്‍ത്ഥ്യമാക്കുന്ന സ്വര്‍ഗ്ഗീയ
ഐക്യത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും മനുഷ്യന് പ്രവേശിക്കുന്നത്
മരണത്തിലൂടെയാണെന്നും, ആകയാല്‍ മരണത്തെക്കുറിച്ചു ചിന്തിക്കുന്നതും പരേതരെ
അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്നത് പ്രസക്തമാണെന്നും പാപ്പ പ്രസ്താവിച്ചു.
സ്വാര്‍ത്ഥതയുടെയും തിന്മയുടെയും ഭൗമിക ചക്രവാളം താണ്ടി നാം ആത്മ-സ്വര്‍ഗ്ഗ
തീരം, നിത്യതയുടെ തീരം പുല്കാന് തക്കവിധം ഈ ജീവിതം നന്മയില്
നയിക്കുവാന്‍ സകല വിശുദ്ധരുടെയും പരേതാന്മാക്കളുടെയും അനുസ്മരണം
സഹായിക്കട്ടെയെന്നും ഉദ്ബോധിപ്പിച്ച പാപ്പ, ഏവര്‍ക്കും അപ്പസ്തോലിക
ആശിര്‍വ്വാദവും നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല