Image

സഭാ കൂട്ടായ്മയുടെ ഫലവത്തായ സാന്നിദ്ധ്യമായി മെത്രാന്മാരുടെ സിനഡു സമ്മേളനം

Published on 02 November, 2012
സഭാ കൂട്ടായ്മയുടെ ഫലവത്തായ സാന്നിദ്ധ്യമായി മെത്രാന്മാരുടെ സിനഡു സമ്മേളനം
വത്തിക്കാന്‍ : സഭാ നൗകയുടെ പുതുയുഗത്തിലേയ്ക്കുള്ള പതറാത്ത യാത്രയിലെ ദിശാമാപനിയാണ് കഴിഞ്ഞ മെത്രാന്മാരുടെ സനിഡു സമ്മേളനമെന്ന്, സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ച ആര്‍ച്ചുബിഷപ്പ് നിക്കോളെ എത്തെരോവിക്ക് പ്രസ്താവിച്ചു. ഒകോട്ബര്‍ 30-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് എത്തെരോവിക്ക് ഇപ്രകാരം പ്രസ്താവിച്ചത്.

ആഗോള സഭാ ജീവിതത്തിന്‍റെ നവീകരണ പദ്ധതികളുടെയും നവീകൃത ജീവിത ശൈലിയുടെയും ഒത്തുചേരലായിരുന്നു, ‘നവസുവിശേഷവത്ക്കരണം സുവിശേഷ പ്രചാരണത്തിന്’ എന്ന പ്രമേയവുമായി 30 ദിവസങ്ങള്‍ വത്തിക്കാനില്‍ കൂടിയ മെത്രാന്മാരുടെ സിനഡു സമ്മേളനമെന്ന് ആര്‍ച്ചുബിഷപ്പ് എത്തരോവിക്ക് അഭിമുഖത്തില്‍ പരാമര്‍ശിച്ചു.

ക്രൈസ്തവ പാരമ്പര്യം ചരിത്രത്തില്‍ കൈമാറിയിട്ടുള്ളതും സഭാ ജീവിതത്തിന്‍റെ അടിത്തറയുമായ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും പ്രകടവും ഫലവത്തുമായ സാന്നിദ്ധ്യവും അനുഭവവുമായിരുന്നു മെത്രാന്മാരുടെ സിനഡു സമ്മേളനമെന്നും ആര്‍ച്ചുബിഷപ്പ് എത്തെരോവിക്ക് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക