Image

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈക്കൂലി

Published on 02 November, 2012
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈക്കൂലി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ കൈക്കൂലി വാങ്ങിയ രണ്ട്‌ ജീവനക്കാരെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റി. ലാസ്‌റ്റ് ഗ്രേഡ്‌ ജീവനക്കാരായ സുനില്‍, രമേശ്‌ എന്നിവര്‍ക്കെതിരേയാണ്‌ നടപടി. ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു.

പത്ത് ദിവസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇവര്‍ കൈക്കുലി വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഇക്കാര്യം പ്രധാന സുരക്ഷാ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. നടപടിയുടെ ഭാഗമായി കൈക്കുലിക്കാരെ അവര്‍ ഡെപ്യൂട്ടേഷനില്‍ വന്ന വകുപ്പുകളിലേക്ക് മടക്കി അയയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കേസെടുത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക