Image

കൊച്ചി മെട്രോയ്‌ക്കു പിന്തുണയുമായി ആന്റണിയും സുരേഷും

Published on 02 November, 2012
കൊച്ചി മെട്രോയ്‌ക്കു പിന്തുണയുമായി ആന്റണിയും സുരേഷും
ന്യൂഡല്‍ഹി: കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുന്ന കാര്യത്തിന്‌ പിന്തുണയുമായി കേന്ദ്രമന്ത്രിമാരായ എകെ ആന്റണിയും സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും. കൊച്ചിമെട്രോയുടെ കാര്യത്തില്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ പി.രാജീവ്‌ എംപിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ആന്റണി ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൊച്ചി മെട്രോയുടെ കാര്യത്തില്‍ സംശയം വേണ്ടെന്നു കൊടിക്കുന്നില്‍ സുരേഷ്‌. തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു.

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും പിന്മാറാനാണ്‌ ഡിഎംആര്‍സിയുടെ ശ്രമമെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്ന്‌ രാജീവ്‌ എംപി ആവശ്യപ്പെട്ടു. 2009 മുതല്‍ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനം കൈക്കൊണ്ട ഡിഎംആര്‍സി നഗരവികസന മന്ത്രാലയം ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ഇപ്പോള്‍ ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കാനാണ്‌ ശ്രമിക്കുന്നതെന്നും പറഞ്ഞു. കൊച്ചി മെട്രോ മുന്‍ എംഡി ടോം ജോസ്‌ ശ്രീധരനെതിരേ ഡിഎംആര്‍സിക്ക്‌ അയച്ച കത്ത്‌ തെളിവാണെന്നും പി.രാജീവ്‌ എംപി ആന്റണിയോട്‌ വ്യക്‌തമാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ തറക്കല്ലിട്ട കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാന്‍ ഉത്തരവാദിത്വത്തോടെ പരിശ്രമിക്കുമെന്നായിരുന്നു കൊടിക്കുന്നില്‍ വ്യക്‌തമാക്കിയത്‌. പത്രപ്രവര്‍ത്തകരുടെ വേജ്‌ബോര്‍ഡ്‌ ശിപാര്‍ശ നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന്‌ ഉറപ്പ്‌ നല്‍കിയ മന്ത്രി രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലെയും തൊഴിലാളി ക്ഷേമത്തിനുവേണ്ടി വകുപ്പിലെ കാബിനറ്റ്‌ മന്ത്രിയായ മല്ലാകാര്‍ജുന്‍ ഗാര്‍ഗെയ്‌ക്കൊപ്പം ആത്മാര്‍ഥമായി ശ്രമം നടത്തുമെന്നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക