Image

കാര്‍ട്ടൂണിസ്റ്റ് ടി. സാമുവേല്‍ അന്തരിച്ചു

Published on 02 November, 2012
കാര്‍ട്ടൂണിസ്റ്റ് ടി. സാമുവേല്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ പോക്കറ്റ് കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന ടി.സാമുവേല്‍ (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ഗുല്‍മോഹര്‍ പാര്‍ക്കിലെ വസതിയില്‍ രാവിലെ ആയിരുന്നു അന്ത്യം.

മേരി സാമുവേലാണ് ഭാര്യ. മീനാ സ്റ്റീഫന്‍, ബീനാ തോമസ്, സുശീല്‍ തോമസ് എന്നിവരാണ് മക്കള്‍. കൊല്ലം സ്വദേശിയാണ്.

ദിസ് ഈസ് ഡല്‍ഹി, ബെസ്റ്റ് ഒഫ് ഗരീബ്, ബാബുജി തുടങ്ങി പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പരകളാണ് ഏറെ പ്രസിദ്ധി നേടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക