Image

വിവാദ ലേഖനം: ആര്‍എസ്‌എസ്‌ മാസിക 'കേസരി'യില്‍ കൂട്ട രാജി‍

Published on 02 November, 2012
വിവാദ ലേഖനം: ആര്‍എസ്‌എസ്‌ മാസിക 'കേസരി'യില്‍ കൂട്ട രാജി‍
കോഴിക്കോട്‌: സിപിഎം-ആര്‍എസ്‌എസ്‌ വിദ്വേഷം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്ന 'കേരളം കാത്തിരിക്കുന്ന സൗഹൃദം' എന്ന ലേഖനത്തിന്റെ പശ്‌ചാത്തലത്തില്‍ ആര്‍എസ്‌എസ്‌ മാസികയായ കേസരിയില്‍ കൂട്ടരാജി. വിവാദ ലേഖനമെഴുതിയ ടി.ജി.മോഹന്‍ദാസ്‌, പത്രാധിപര്‍ ജെ. നന്ദകുമാര്‍, അയോധ്യ പ്രിന്റേഴ്‌സിന്റെ മാനേജര്‍ ആര്‍.വി. ബാബു എന്നിവരാണ്‌ രാജിവച്ചത്‌. ലേഖനം സംഘടനയുടെ പ്രതിച്‌ഛായ തകര്‍ത്തു എന്ന വിമര്‍ശനം വ്യാപകമായിരുന്നു. സംഘപരിവാര്‍ സംഘടനയുടെ പ്രമുഖ സ്‌ഥാനം വഹിക്കുന്നവരാണ്‌ രാജിവച്ച മൂന്ന്‌ നേതാക്കളും. എന്നാല്‍, രാജിക്ക്‌ ലേഖനവുമായി ബന്ധമില്ല എന്ന്‌ സംഘടനാ നേതൃത്വം പ്രതികരിച്ചു.

സിപിഎമ്മും ആര്‍എസ്‌എസും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ഇരു സംഘടനകളും തമ്മിലുളള വിദ്വേഷം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു എന്നും സെപ്‌തംബര്‍ 30 ന്‌ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനു പിന്നാലേ സിപിഎം സംസ്‌ഥാനസെക്രട്ടറി പിണറായി വിജയന്‍ ആര്‍എസ്‌എസിന്റെ വര്‍ഗീയ അജന്‍ഡയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക