Image

സിനിമാ സമരം: ചര്‍ച്ച പരാജയപ്പെട്ടു

Published on 31 October, 2012
സിനിമാ സമരം: ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: സിനിമാ സമരം ഒഴിവാക്കാന്‍ തീയേറ്റര്‍ ഉടമകളും മന്ത്രി ഗണേഷ് കുമാറും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് തീയേറ്ററുകള്‍ അടച്ചിടുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. 

തീയേറ്ററുകള്‍ അടച്ചിടുന്നതോടെ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായി. . എം മോഹനന്‍ കഥയും തിരക്കഥയും സംവിധാനം ചെയ്ത 916ഉം കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്‌സുമാണ് അന്ന് പുറത്തിറങ്ങാനിരുന്ന സിനിമകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക