Image

ഫോമ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‌ പുതിയ നേതൃത്വം, പ്രവര്‍ത്തനോദ്‌ഘാടനം നവംബര്‍ 11-ന്‌

കുര്യന്‍ ടി. ഉമ്മന്‍ Published on 31 October, 2012
ഫോമ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‌ പുതിയ നേതൃത്വം, പ്രവര്‍ത്തനോദ്‌ഘാടനം നവംബര്‍ 11-ന്‌
ന്യൂയോര്‍ക്ക്‌: ഫോമ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‍ വൈസ്‌ പ്രസിഡന്റായി എ. വി. വറുഗീസ്‌, സെക്രട്ടറിയായി ബിജു ഉമ്മന്‍, ജോയിന്റ്‌ സെക്രട്ടറിയായി ഷോബി ഐസക്ക്‌, ട്രഷററായി വറുഗീസ്‌ തൈക്കൂടത്തില്‍, ജോയിന്റ്‌ ട്രഷററായി ബെശ്ശി ഉമ്മന്‍ എഫിവരെ തെരക്ഷെടുത്തു.

വെസ്റ്റ്‌ ചെസ്‌റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്‌ എ.വി. വറുഗീസ്‌ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനാണ്‌. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിജു ഉമ്മന്‍ മിഡ്‌ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. എംമ്പയര്‍ റീജിയണ്‍ സെക്രട്ടറിയായി രണ്ടാം ഊഴമാണ്‌. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ നിര നേതാക്കളില്‍ ഒരാളാണ്‌ വറുഗീസ്‌ തൈക്കൂടത്തില്‍. ജോയിന്റ്‌ സെക്രട്ടറി ഷോബി ഐസക്ക്‌, യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ നേതാവാണ്‌. മിഡ്‌ ഹഡ്‌സണ്‍ കേരള അസോസി യേഷന്റെ മുന്‍ ട്രഷററാണ്‌ ബെറ്റി ഉമ്മന്‍.

കമ്മിറ്റി അംഗങ്ങളായി അജിതാ മേനോന്‍, പ്രദീപ്‌ നായര്‍ (നാഷണല്‍ കമ്മിശ്ശി അംഗങ്ങള്‍), തോമസ്‌ കോശി (പ്രസിഡന്റ്‌, വെസ്റ്റ്‌ചെസ്‌റ്റര്‍ മലയാളി അസോസിയേഷന്‍), ദേവകി മേക്കാട്ട്‌ (പ്രസിഡന്റ്‌്‌, മിഡ്‌ ഹഡ്‌സണ്‍ കേരള അസോസിയേഷന്‍), സുരേഷ്‌ നായര്‍ (പ്രസിഡണ്ട്‌, യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍), റോയി ചെങ്ങന്നൂര്‍ (പ്രസിഡണ്ട്‌, റോക്ക്‌ലാന്‍ഡ്‌ ഓറഞ്ച്‌ മലയാളി അസോസിയേഷന്‍), തോമസ്‌ അലക്‌സ്‌ (പ്രസിഡണ്ട്‌, മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്‍ഡ്‌), മാത്യു വറുഗീസ്‌ (റോച്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍), ജോണ്‍ സി. വറുഗീസ്‌ (മുന്‍ ഫോമാ സെക്രട്ടറി), തോമസ്‌ മാത്യു, മാത്യു പി. തോമസ്‌ (യോങ്കേഴ്‌സ്‌ മലയാളി അസോസി യേഷന്‍), എം. എ. മാത്യു (റോക്ക്‌ലാന്‍ഡ്‌ മലയാളി അസോസിയേഷന്‍), ജെ. മാത്യൂസ്‌, രത്‌നമ്മ രാജന്‍ (വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍), ജേക്കബ്‌ കോശി, എടപ്പാറ മാത്യൂസ്‌ (മിഡ്‌ ഹഡ്‌സണ്‍ കേരള അസോസിയേഷന്‍) എഫിവരെയും തെരെഞ്ഞെടുത്തു.

ഫോമ എത്ഭയര്‍ റീജിയണ്‍ പ്രവര്‍ത്തന ഉദ്‌ഘാടനം നവംബര്‍ 11 ന്‌ ഞായറാഴ്‌ച വൈകുന്നേരം 6ന്‌ റോയല്‍ പാലസില്‍ (77 Knollwood, Greenburg, NY 10607) വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

ഫോമാ പ്രസിഡണ്ട്‌ ശ്രീ. ജോര്‍ജ്‌ മാത്യു മുഖ്യാതിഥിയായിരിക്കും. ഫോമാ എമ്പയര്‍ റീജിയണ്‍ വനിതാ ഫോറം, യൂത്ത്‌ ഫോറം എന്നിവയുടെ ഉദ്‌ഘാടനവും തദവസരത്തില്‍ നടത്തപ്പെടും. ആഘോഷപതിപാടികള്‍ക്ക്‌ ജെ. മാത്യൂസ്‌ കണ്‍വീനറായും ഷോബി ഐസക്ക്‌, അജിതാ മേനോന്‍ എന്നിവര്‍ കോര്‍ഡിനേശ്ശര്‍മാരുമായുള്ള ഒരു കമ്മിശ്ശി പ്രവര്‍ത്തനമാരംഭിച്ചു. വിവിധ കലാപരിപാടികളും സമ്മേളനാനന്തരം നടത്തപ്പെടുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: President: A. V. Varghese (914) 937 6519, Secretary: Biju Oommen (914) 523 9501, Joint Secretary: Shoby Isaac (914) 318 2710, Treasurer: Varghese Thykoodathil (914) 937 1216, Joint Treasurer: Betty Oommen (914) 523 3593 , Convener: J. Mathews (914) 693 ? 6337 Coordinators: Ajitha Menon (845) 227 7445 Pradeep Nair (203) 260 1356.
ഫോമ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‌ പുതിയ നേതൃത്വം, പ്രവര്‍ത്തനോദ്‌ഘാടനം നവംബര്‍ 11-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക