Image

സൗദിയില്‍ വിവാഹാഘോഷത്തിനിടെ വൈദ്യുതി ലൈന്‍ പൊട്ടി വീണ് 25 മരണം

Published on 31 October, 2012
സൗദിയില്‍ വിവാഹാഘോഷത്തിനിടെ വൈദ്യുതി ലൈന്‍ പൊട്ടി വീണ് 25 മരണം
റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലയായ അബ്‌ഖൈകിലുള്ള അയിന്‍ബദര്‍ ഗ്രാമത്തില്‍ വിവാഹാഘോഷ പന്തലില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണു 25 പേര്‍ മരണമടഞ്ഞു. 30 പേര്‍ക്ക് പരിക്കുപറ്റി.

ആഘോഷത്തിനിടെ ആകാശത്തേക്ക് നിറയൊഴിച്ച് ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിനിടെ ബുള്ളറ്റുകളില്‍ ചിലത് വൈദ്യുതി ലൈനില്‍ കൊണ്ടതാണ് കന്പി പൊട്ടി താഴെ വീണ് വൈദ്യുതാഘാതമുണ്ടാകാനിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകാണ് ദുരന്തത്തിനിരയായവരില്‍ മിക്കവരും. വൈദ്യുതി ലൈന്‍ പൊട്ടി വീണപ്പോഴുണ്ടായ തീപ്പൊരി ചിതറിയും മറ്റു പലര്‍ക്കും ഗുരുതരമായ പൊള്ളലേറ്റു. ഹാളിന്രെ ഏക വാതില്‍ ലോഹ നിര്‍മ്മിതമായിരുന്നു. അതില്‍ വൈദ്യുതി പടര്‍ന്ന് അതു വഴി പുറത്തേക്ക് പായാന്‍ ശ്രമിച്ച പലരും വൈദ്യുതാഘാതമേറ്റു മരിക്കാന്‍ അത് കാരണമായി.

പരിക്കേറ്റവരെ അരാംകോ,? സെന്‍ട്രല്‍ അബ്‌സൈക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഗിരിവര്‍ഗ പ്രദേശങ്ങളില്‍ വിവാഗാഘോഷങ്ങളില്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്ത് ആഹ്‌ളാദിക്കുന്ന പതിവുള്ളത് സൗദി അധികൃതര്‍ നിരോധിച്ചിട്ടുള്ളതാണെങ്കിലും അത് കത്യമായി പാലിക്കപ്പെടാറില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക