Image

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് കിരീടം

Published on 31 October, 2012
ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് കിരീടം
ലഖ്‌നോ: 28ാമത് ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. കേരളം നേടിയ 21 സ്വര്‍ണത്തില്‍ 18ഉം പെണ്‍കുട്ടികളുടെ വകയാണ്. പെണ്‍കുട്ടികള്‍ 323 പോയന്റുമായി ചാമ്പ്യന്‍ പട്ടം നേടിയപ്പോള്‍ 141.5 പോയന്റുമായി നാലാം സ്ഥാനത്താണ് ആണ്‍കുട്ടികള്‍.

അവസാന ദിനം കേരളത്തിനു വേണ്ടി പി.യു. ചിത്രയും (3000 മീ. അണ്ടര്‍ 18), ആര്‍. അനുവും (400 മീ. അണ്ടര്‍ 20) സ്വര്‍ണം നേടി.

അഞ്ചു ദിവസത്തെ മീറ്റില്‍ 17 ദേശീയ റെക്കോഡും 19 മീറ്റ് റെക്കോഡും മാറ്റിയെഴുതപ്പെട്ടപ്പോള്‍ കേരളത്തിന്റെ പങ്കാളിത്തം നാമമാത്രമാണ്. 2000 മീറ്റര്‍ സ്റ്റീപ്പ്ള്‍ ചേസില്‍ സി.എല്‍ അശ്വതി മാത്രമാണ് ദേശീയ റെക്കോഡ് ഭേദിച്ചത്. പോള്‍വാള്‍ട്ടില്‍ സിഞ്ജു പ്രകാശ്, 4ഃ400 വനിതാ റിലേ ടീം എന്നിവര്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. ഹൈജമ്പില്‍ ശ്രീനിത് മോഹന്‍, അഞ്ച് കി.മീ നടത്തത്തില്‍ എം.ഡി. താര, 200 മീ. ജെറിസ് ജോസ് എന്നിവര്‍ മീറ്റ് റെക്കോഡ് മറികടക്കുന്ന പ്രകടനം കഴ്ചവെച്ച് വെള്ളി നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക