Image

അരവിന്ദ് കേജരിവാളിന് നേരെ ചെരുപ്പേറ്

Published on 31 October, 2012
അരവിന്ദ് കേജരിവാളിന് നേരെ ചെരുപ്പേറ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കേജരിവാളിന് നേരെ ചെരുപ്പേറ്. കോണ്‍ഗ്രസ് പ്രദേശിക നേതാവും സംഘവുമാണ് സംഭവത്തിന് പിന്നില്‍. 

വാര്‍ത്താ സമ്മേളനത്തിനിടെ കേജരിവാളിനോട് ചോദ്യം ചോദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ജഗദീഷ് ശര്‍മ്മ എന്നയാള്‍ എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷമായത്. തുടര്‍ന്ന് ഇയാളെ തടയാന്‍ കേജരിവാള്‍ അനുകൂലികള്‍ രംഗത്തെത്തി. ഇതിനിടെയാണ് കേജരിവാളിന് നേരെ ചെരുപ്പെറിഞ്ഞത്. നേതാവിനെയും ഒപ്പമുണ്ടായിരുന്ന അഞ്ച് പേരെയും ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ ഹാളില്‍ നിന്നും തള്ളി പുറത്താക്കി. 

സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് പോലീസ് സാന്നിധ്യം ഇല്ലായിരുന്നു. തുടര്‍ന്ന് എത്തിയ പോലീസ് കോണ്‍ഗ്രസ് നേതാവിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക