Image

ശബരിമലയില്‍ 24 മണിക്കൂറും അന്നദാനം നടത്തണമെന്ന് ഹൈക്കോടതി

Published on 31 October, 2012
ശബരിമലയില്‍ 24 മണിക്കൂറും അന്നദാനം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ തീര്‍ഥാടന കാലത്ത് 24 മണിക്കൂറും അന്നദാനം നടത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കഞ്ഞി, പുഴുക്ക്, പൊങ്കല്‍ എന്നീ വിഭവങ്ങളാണ് അഭികാമ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്നദാനം സംബന്ധിച്ച 2012 ഓഗസ്റ്റിലെ കോടതിയുത്തരവ് നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

എല്ലാ വഴിപാട് കൗണ്ടറുകളും മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളെ വാണിജ്യവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക