Image

മാനഭംഗം: ട്രാവല്‍ ഏജന്റ് പിടിയില്‍

Published on 22 October, 2012
മാനഭംഗം: ട്രാവല്‍ ഏജന്റ് പിടിയില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ച ട്രാവല്‍ പൊലീസ് പിടിയില്‍. തെഹ്ഖണ്ഡ് ജില്ലയിലെ ഓഖ്‌ല ഫേസ് 2ല്‍ താമസിക്കുന്ന മൊഹ്ദ്ദീന്‍ ഹസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് മലേഷ്യയിലേയ്ക്ക് കടന്ന പ്രതി തിരികെയെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ചു മുതലാണ് മൊഹ്ദ്ദീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയുടെ ഭാര്യയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മാര്‍ച്ച്  മുതല്‍ ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു. ഭാര്യ വീട്ടിലില്ലാതിരുന്ന ഒരുദിവസം വീട്ടിലെത്തിയ പെണ്‍കുട്ടിയെ മയക്കുമരുന്ന് ചേര്‍ത്ത വെള്ളം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിക്ക് ബോധം തെളിഞ്ഞപ്പോള്‍ മാനഭംഗ വിവരങ്ങള്‍ പുറത്തു പറയരുതെന്ന് പറഞ്ഞ് ഭീഷിണിപ്പെടുത്തി.തുടര്‍ന്ന് പലവട്ടം പ്രതി പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി.

ഒക്‌ടോബര്‍ 11നാണ് പെണ്‍കുട്ടി പീഡനം സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടുന്നത്. പ്രതിയുടെ ഭാര്യ പീഡനവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ മലേഷ്യയിലേയ്ക്ക് രക്ഷപെടുകയായിരുന്നു. മധ്യപ്രദേശുകാരനായ പ്രതി മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപേഌമ ബിരുദധാരിയാണ്. ഏതാനും വര്‍ഷങ്ങളായി ഭരത്‌നഗറില്‍ ട്രാവലിങ്ങ് സ്ഥാപനം നടത്തി വരികയായിരുന്നു പ്രതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക