Image

ആപ്പിള്‍ ഐപാഡ് മിനി നവംബര്‍ രണ്ടിന്

Published on 22 October, 2012
ആപ്പിള്‍ ഐപാഡ് മിനി നവംബര്‍ രണ്ടിന്
വാഷിംഗ്ടണ്‍: ആപ്പിളിന്റെ പുതിയ ഐപാഡ് ടാബ്‌ലറ്റ് നവംബര്‍ രണ്ടിന് വിപണിയിലെത്തും. അമേരിക്കയിലാണ് ആദ്യം ഐപാഡ് മിനി ലഭ്യമാവുക. പുതിയ ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

ഏഴ് ഇഞ്ച് ടാബ്‌ലറ്റ് ഐപാഡ് മിനി എന്ന പേരിലാകും വിപണിയിലിറങ്ങുക എന്നാണ് കരുതുന്നത്.  സാന്‍ജോസിലാകും പ്രകാശന ചടങ്ങ് സംഘടിപ്പിക്കുക എന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം അവസാനിച്ച പാദത്തില്‍ ആപ്പിള്‍ ശരാശരി 18 ദശലക്ഷം ഐപാഡ് വിറ്റഴിച്ചുവെന്നാണ് കണക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക