Image

ചെമ്മണൂര്‍ ഗ്രൂപ്പ് ഫുട്‌ബോള്‍ ടീം രൂപീകരിക്കുന്നു

Published on 22 October, 2012
ചെമ്മണൂര്‍ ഗ്രൂപ്പ് ഫുട്‌ബോള്‍ ടീം രൂപീകരിക്കുന്നു
തിരുവനന്തപുരം: കാല്‍പ്പന്തുകളിയിലെ ഇതിഹാസം ഡീഗോ മാറഡോണയെ ആദ്യമായി കേരളത്തിലെത്തികുന്നതിന് പിന്നാലെ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീം രൂപീകരിക്കുന്നു. ദേശീയതാരങ്ങളെ ഉള്‍പ്പെടുത്തിയാകും ചെമ്മണൂര്‍  ടീം രൂപീകരിക്കുക. വിദേശ താരങ്ങളെ ഉള്‍പ്പെടുത്തില്ല. മാറഡോണ ടീമിന്റെ മുഖ്യ ഉപദേശകനായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

യുവതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് ചെമ്മണൂരിന്റെ ലക്ഷ്യം. ഇതിനായി ഫുട്‌ബോള്‍ അക്കാഡമി തുടങ്ങാനും പദ്ധതിയുണ്ട്. ടീമിന്റെ ആസ്ഥാനം എവിടെയായിരിക്കുമെന്ന് തീരുമാനമായിട്ടില്ല. 

ബോബി ചെമ്മണൂര്‍മറഡോണ ഫുട്‌ബോള്‍ എന്ന പേരില്‍ ദേശീയ ടൂര്‍ണമെന്റും സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഗ്രൂപ്പ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ടൂര്‍ണമെന്റ് മാറഡോണയുടെ കേരളത്തിലേക്കുള്ള വരവിന്റെ സ്മാരകമായി നിലനിര്‍ത്താനാണ് ശ്രമം. 

ചൊവ്വാഴ്ച വൈകിട്ട് 5.30ന് കൊച്ചിയിലെത്തുന്ന മാറഡോണ ബുധനാഴ്ച ഹെലികോപ്ടറിലാണ് കണ്ണൂരിലെത്തുക. കരയുള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയവേഷത്തിലാണ് ഫുട്‌ബോള്‍ ഇതിഹാസം എത്തുക. മാറഡോണയുടെ അമ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തിനും കണ്ണൂര്‍ വേദിയാകും. ഇതിന് 25 കിലോഗ്രാം തൂക്കമുള്ള ഫുട്‌ബോള്‍ കേക്ക് നിര്‍മിക്കാന്‍ പ്രമുഖ ബേക്കറിക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഫുട്‌ബോളിന്റെ ആകൃതിയായിരിക്കും കേക്കിന്.

ചെമ്മണൂര്‍ ഗ്രൂപ്പ് ഫുട്‌ബോള്‍ ടീം രൂപീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക