Image

തിരുവനന്തപുരത്തെ മാലിന്യങ്ങള്‍ പാറമടകളില്‍ നിക്ഷേപിക്കാന്‍ ധാരണ

Published on 22 October, 2012
തിരുവനന്തപുരത്തെ മാലിന്യങ്ങള്‍ പാറമടകളില്‍ നിക്ഷേപിക്കാന്‍ ധാരണ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ പാറമടകളില്‍ നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ജനവാസം കുറഞ്ഞ മേഖലകളിലെ പാറമടകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. എന്നാല്‍ സര്‍വകക്ഷി യോഗത്തിനെത്തിയ ബിജെപി അംഗങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തു. 

പാറമടകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ആറ് മാസം പാറമടകളില്‍ മാലിന്യം തള്ളുന്നതിനൊപ്പം ചാലയില്‍ പാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക