Image

ബസുകളില്‍ വാതില്‍ ഘടിപ്പിക്കാതെ കെഎസ്ആര്‍ടിസി

Published on 22 October, 2012
ബസുകളില്‍ വാതില്‍ ഘടിപ്പിക്കാതെ കെഎസ്ആര്‍ടിസി
മതിലകം: എറണാകുളം- ഗുരുവായൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നത് വാതില്‍ ഘടിപ്പിക്കാതെ. ഇതിനെതിരേ ട്രാഫിക് പോലീസ് നടപടിയെടുക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. വളവുകളുള്ള റൂട്ടില്‍ വാതില്‍ ഘടിപ്പിക്കാതെയുള്ള യാത്ര അപകടം ക്ഷണിച്ചുവരുത്തുമെന്ന് യാത്രക്കാര്‍ മുന്നറിയിപ്പു നല്കി. തിരക്കുള്ള സമയങ്ങളില്‍ വാതിലിനു സമീപം ആളുകള്‍ നിന്ന് യാത്ര ചെയ്യുന്നതും അപകടമുണ്ടാക്കും. 

ബസുകളുടെ പിന്‍വാതില്‍ ഘടിപ്പിക്കാതെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യബസുകളോട് മത്സരിച്ച് സ്‌റ്റോപ്പുകളില്‍ ആളുകളെ പെട്ടന്നിറക്കിപ്പോകാനാണ് പിന്‍വാതില്‍ തുറന്നിട്ടിരിക്കുന്നതെന്ന് ആരോപണമുണ്ട്. മുമ്പ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ വാതില്‍ ഘടിപ്പിച്ചാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. വാതില്‍ ഘടിപ്പിക്കാതെ ബസുകള്‍ സര്‍വീസ് നടത്തിയാല്‍ 5000 മുതല്‍ 10000 രൂപവരെ പിഴയീടാക്കാമെന്നാണ് നിയമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക