Image

ചാമ്പ്യന്‍സ് ലീഗ്: ചെന്നൈയ്ക്ക് ജയം

Published on 22 October, 2012
ചാമ്പ്യന്‍സ് ലീഗ്: ചെന്നൈയ്ക്ക് ജയം
ഡര്‍ബന്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ യോര്‍ക്‌ഷെയറിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാല് വിക്കറ്റ് ജയം. ഇരുടീമും ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു. 

141 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 47 റണ്‍സ് നേടിയ സുബ്രഹ്മണ്യന്‍ ബദരിനാഥാണ് ടോപ്പ് സ്‌കോറര്‍. എം.എസ്.ധോണി (പുറത്താകാതെ 31), സുരേഷ് റെയ്‌ന (31) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ബദരിനാഥാണ് മാന്‍ ഓഫ് ദ മാച്ച്. ധോണിക്ക് പകരം റെയ്‌നയാണ് ഇന്ന് ചെന്നൈയെ നയിച്ചത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യോര്‍ക്‌ഷെയര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി. 38 പന്തില്‍ 58 റണ്‍സ് നേടിയ ഗ്യാരി ബാലന്‍സിന്റെ ബാറ്റിംഗാണ് അവര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈയ്ക്ക് വേണ്ടി ഡഗ് ബോളിഞ്ചര്‍, ആല്‍ബി മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക