Image

തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമില്‍ നിന്നു കാണാതായ കുട്ടികളില്‍ ഒരാള്‍ വീട്ടില്‍

Published on 22 October, 2012
തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമില്‍ നിന്നു കാണാതായ കുട്ടികളില്‍ ഒരാള്‍ വീട്ടില്‍
കോട്ടയം: തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമില്‍ നിന്നു കഴിഞ്ഞ 16-നു കാണാതായ മൂന്നു കുട്ടികളില്‍ ഒരാള്‍ കോതമംഗലത്തുള്ള വീട്ടില്‍ എത്തിയതായി പോലീസിനു വിവരം ലഭിച്ചു. മറ്റു രണ്ടു കുട്ടികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. 16-നു കുട്ടികളെ കാണാതായെങ്കിലും അധികൃതര്‍ പോലീസില്‍ വിവരം നല്കിയത് 19-നാണ്.

നാലു ദിവസം പരാതി നല്കാതിരുന്നതിനു പ്രത്യേകിച്ചു കാരണമൊന്നും ജൂവനൈല്‍ അധികൃതര്‍ നല്കുന്നില്ല. ജൂവനൈല്‍ ഹോമില്‍ നിന്നു സ്‌കൂളില്‍ പോയ കുട്ടികള്‍ തിരികെ വന്നില്ലെന്നാണു പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥികളെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ബന്ധുവീടുകളിലും പോലീസ് തെരച്ചില്‍ നടത്തുകയാണ്. കോതമംഗലത്തെ വീട്ടിലെത്തിയ കുട്ടി അയര്‍ക്കുന്നം പോലീസ് സ്‌റ്റേഷനില്‍ മാതാപിതാക്കളുമൊത്ത് ഹാജരായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക